Enter your Email Address to subscribe to our newsletters

Kochi, 20 മെയ് (H.S.)
എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍വച്ചു. കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മീഷന്‍ രാവിലെ തന്നെ ഇവിടെ എത്തിയിരുന്നു. വലിയ പോലീസ് സംവിധാനവും ഒരുക്കി. എന്നാല്‍ ഇവിടത്തെ നാട്ടുകാര്‍ ചെറുത്തു നിന്നതോടെ സംഘര്‍ഷമായി. ജലപീരങ്കി പ്രയോഗവും ഇവിടെ താമസിക്കുന്നവരെ ബലമായി ഒഴിപ്പിക്കാനും ശ്രമം തുടങഅങി. ഇതോടെ പ്രതിഷേധം ശക്തമായി. സിപിഎം പ്രവര്‍ത്തകരും നാട്ടുകാര്‍ക്ക് പിന്തുണയുമായെത്തി.
സംഘര്‍ഷം രൂക്ഷമായതോട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. മലയിടംതുരുത്തിലെ പോലീസ് നടപടി നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കി. പിനനാലെ പോലീസ് പിന്‍മാറുകയും ചെയ്തു. അരനൂറ്റാണ്ടായി തുടരുന്ന തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകരമാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ ശ്രമം നടത്തുന്നത്. ഇത് 15-ാം തവണയാണ് ഇവിടെ ഒഴിപ്പിക്കല്‍ ശ്രമം. പ്രതിഷേധത്തിനിടെ ഒരാള്‍ തലയില്‍ പെട്രോളൊഴിച്ച് ആത്മഹത്യശ്രമവും നടത്തിയിരുന്നു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നീക്കങ്ങളുമുണ്ടായി.
ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി പ്രദേശത്ത് 50 വര്‍ഷത്തോളമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, തങ്ങള്‍ വര്‍ഷങ്ങളായി താമസിക്കുന്ന മണ്ണില്‍ നിന്നും മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
---------------
Hindusthan Samachar / Sreejith S