'വര്ഗീയതയെ ശക്തമായി എതിര്ക്കണം; മതത്തെക്കുറിച്ചുള്ള കപടബോധമാണ് വര്ഗീയത സൃഷ്ടിക്കുന്നത്'; പിണറായി വിജയന്
Kannur, 20 മെയ് (H.S.) കണ്ണൂര്‍ . മതത്തെക്കുറിച്ചുള്ള കപടബോധമാണ് വര്‍ഗീയത സൃഷ്ടിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ എഴുതിയ ''സനാതനികളുടെ ഹിന്ദുത്വ വഴികള്‍'' എന്ന പുസ്തകം പ്രകാശനം ചെയ്യുക
Pinarayi Vijayan


Kannur, 20 മെയ് (H.S.)

കണ്ണൂര്‍ . മതത്തെക്കുറിച്ചുള്ള കപടബോധമാണ് വര്‍ഗീയത സൃഷ്ടിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ എഴുതിയ 'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതക്കെതിരായ സമരം കോടിക്കണക്കിന് വിശ്വാസികളെ അണിനിരത്തിയാണ് നടത്തേണ്ടത്. വര്‍ഗീയതയെ ശക്തമായി എതിര്‍ത്തുപോകണം. അത് ഏതെങ്കിലും മതത്തെ എതിര്‍ത്ത് പോകലല്ല. എന്നാല്‍ വിശ്വാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേര്‍ക്കാനുള്ള വര്‍ഗീയ ഭീകരവാദികളുടെ ശ്രമമുണ്ട്. അതിനെ പരാജയപ്പെടുത്തണം. മതബോധമല്ല, മതത്തെക്കുറിച്ചുള്ള കപടബോധമാണ് വര്‍ഗീയത സൃഷ്ടിക്കുന്നത്. മതരാഷ്ട്രീയ സ്വത്വവാദമാണ് വര്‍ഗീയത. ഇന്ത്യയിലും കേരളത്തിലും വരെ വര്‍ഗീയ കലാപം നടത്താന്‍ നോക്കുന്ന കാലത്തിലാണ് നാം. വര്‍ഗീയ വിഷപ്പുക കൊണ്ട് കാഴ്ച കലങ്ങിപ്പോകുന്നവരുടെ കാഴ്ച തെളിയിക്കാന്‍ ഇത്തരം രചനാപരമായ ഇടപെടലുകള്‍ കൊണ്ടേ സാധിക്കൂ.

ഇപ്പോള്‍ തന്നെ പുസ്തകത്തിനെതിരെ സംഘപരിവാര്‍ ഭീഷണിയുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ജയരാജന്‍ ചെന്നത് സനാതനികള്‍ വലിയ വിവാദമാക്കി. ബ്രാഹ്‌മണ ദേവാലയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെ ജയരാജന്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കേരളത്തെ ഹിന്ദുത്വവത്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ശുഭാംഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. മുന്‍ സ്പീക്കര്‍, എ.എന്‍. ഷംസീര്‍ മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News