ഒടുവില് മന്ത്രിമാര്ക്ക് ഭരിക്കാന് വകുപ്പായി; സണ്ണി ജോസഫിന് വൈദ്യുതി; അനില്കുമാറിന് റവന്യൂ
Thiruvanathapuram, 20 മെയ് (H.S.) തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക വാഹനവും വസതിയും എല്ലാ അനുവദിച്ചിട്ടുണ്ടും വകുപ്പുകളില്‍ തീരുമാനം ഉണ്ട
cabinet


Thiruvanathapuram, 20 മെയ് (H.S.)

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക വാഹനവും വസതിയും എല്ലാ അനുവദിച്ചിട്ടുണ്ടും വകുപ്പുകളില്‍ തീരുമാനം ഉണ്ടാകാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ന് പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ലോക്ഭവനില്‍ എത്തിയപ്പോഴാണ് വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയത്്.

പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ വഹിക്കും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക്. തുടക്കത്തില്‍ കേട്ടതില്‍നിന്ന് വ്യത്യസ്തമായി കാര്യമായ അഴിച്ചുപണി കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ വകുപ്പിലാണ് ഉണ്ടായിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എ.പി. അനില്‍കുമാറിനാണ് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നത്. എക്സൈസിനൊപ്പം സഹകരണ വകുപ്പും എം ലിജുവിന് ലഭിച്ചിട്ടുണ്ട്.

ഷിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് അബ്ദുല്‍ ഗഫൂറിനാണ് ഈ വകുപ്പ് നല്‍കിയിരിക്കുന്നത്. ലീഗിന്റെ കൈവശമുണ്ടായിരുന്ന ഉന്നതവിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുത്ത് റോജി എം ജോണിന് നല്‍കി.

മന്ത്രിമാരും വകുപ്പുകളും

വി.ഡി. സതീശന്‍- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ലോട്ടറി

പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്, കയര്‍

സണ്ണി ജോസഫ്- വൈദ്യുതി, പാര്‍ലമെന്ററികാര്യം, പരിസ്ഥിതി

കെ. മുരളീധരന്‍- ആരോഗ്യം, ദേവസ്വം

മോന്‍സ് ജോസഫ്- ജലവിഭവം

ഷിബു ബേബി ജോണ്‍- വനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്

സി.പി. ജോണ്‍- ഗതാഗതം

എ.പി. അനില്‍കുമാര്‍- റവന്യൂ

എന്‍. ഷംസുദ്ദീന്‍- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്

പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

റോജി എം. ജോണ്‍- ഉന്നതവിദ്യാഭ്യാസം

ബിന്ദു കൃഷ്ണ- തൊഴില്‍, വനിതാ-ശിശുക്ഷേമം

എം. ലിജു- എക്സൈസ്, സഹകരണം

കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം

പി.കെ. ബഷീര്‍-പൊതുമരാമത്ത്

വി.ഇ. അബ്ദുല്‍ ഗഫൂര്‍- ഫിഷറീസ്, സാമൂഹികനീതി

ടി. സിദ്ദിഖ്- കൃഷി

കെ.എ. തുളസി- പിന്നോക്കക്ഷേമം

ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആര്‍ക്കയോളജി

---------------

Hindusthan Samachar / Sreejith S


Latest News