വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്സ് കേസില് അന്വേഷണസംഘത്തിന് ഹൈ്ക്കോടതിയുടെ രൂക്ഷവിമര്ശനം
Kochi, 20 മെയ് (H.S.) വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍, പ്രത്യേക അന്വേഷണ സംഘം വീണ്ടും സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്തു
kerala high court


Kochi, 20 മെയ് (H.S.)

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസ് അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍, പ്രത്യേക അന്വേഷണ സംഘം വീണ്ടും സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്തു നിന്നും വിമര്‍ശനമുണ്ടായത്. അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി കോടതി സമയം അനുവദിച്ചു. ജൂണ്‍ 20 ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ കര്‍ശന നിര്‍ദേശം.

ശശിധരന്‍ ഐപിഎസ് ആണ് അന്വേഷണ സംഘത്തലവന്‍. ഇദ്ദേഹത്തെ രണ്ട് കേസുകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രണ്ടിലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും, ശബരിമല സ്വര്‍ണക്കവര്‍ച്ച, മൈക്രോഫിനാന്‍സ് കേസുകള്‍ ചൂണ്ടിക്കാട്ടി കോടതി വാക്കാല്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാകാത്തതെന്ന് കോടതി പറയുന്നില്ല, എന്താണ് നടക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് അറിയാം. ഇങ്ങനെ കാലതാമസമുണ്ടാക്കരുതെന്നും, ഗൗരവത്തില്‍ എടുത്ത് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ ബഞ്ച് കര്‍ശന നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് കേസ് അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാന്‍, 2025 ജൂലൈയില്‍ സിംഗിള്‍ ബഞ്ച് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വ്യക്തത വരുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണം പൂര്‍ത്തിയായില്ല. ഏറ്റവും ഒടുവില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഇന്നും സമയം നീട്ടി ചോദിച്ചതോടെയാണ് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിപ്പ് വിമര്‍ശനം നടത്തിയത്. 2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യാനായി എടുത്ത വായ്പ്പകളിലാണ് തട്ടിപ്പ് ആരോപണം.

---------------

Hindusthan Samachar / Sreejith S


Latest News