13-ാം നമ്പര് ചോദിച്ച് വാങ്ങി മന്ത്രി കെഎം ഷാജി; രമേശ് ചെന്നിതതലയ്ക്ക് 9
Thiruvanathapuram, 21 മെയ് (H.S.) തിരുവനന്തപുരം: മന്ത്രിമാര്‍ പൊതുവെ എടുക്കാന്‍ മടി കാണിച്ചിരുന്ന 13-ാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഷാജിക്ക് നേരത്തെ നല്‍കിയ 9-ാം നമ്പര്‍ കാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന
KM Shaji


Thiruvanathapuram, 21 മെയ് (H.S.)

തിരുവനന്തപുരം: മന്ത്രിമാര്‍ പൊതുവെ എടുക്കാന്‍ മടി കാണിച്ചിരുന്ന 13-ാം നമ്പര്‍ കാര്‍ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. ഷാജിക്ക് നേരത്തെ നല്‍കിയ 9-ാം നമ്പര്‍ കാര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പര്‍ കാറിലായിരുന്നു. ഒമ്പതാം നമ്പര്‍ നമുക്ക് വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. അതേസമയം ഒമ്പതാം നമ്പര്‍ കാര്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയിരുന്നത്.

അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിനെ ചൊല്ലി ചിലര്‍ക്കിടയിലുണ്ട്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കെല്ലാം നമ്പര്‍ ആയെങ്കിലും 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. മുന്‍പ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പതിമൂന്നാം നമ്പര്‍ കാര്‍ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പര്‍ കാറാണ് ഉപയോഗിച്ചിരുന്നത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക്കും ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ 2011-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006-ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയായിരുന്നു ഈ കാര്‍ ഏറ്റെടുത്തത്.

---------------

Hindusthan Samachar / Sreejith S


Latest News