ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും രണ്ടുതട്ടിൽ
Washington, 21 മെയ് (H.S.) വാഷിങ്ടൺ : ഇറാനെതിരായ സൈനിക നടപടികളുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച നടന്ന ദീർഘമായ ടെലിഫോൺ
Trump


Washington, 21 മെയ് (H.S.)

വാഷിങ്ടൺ : ഇറാനെതിരായ സൈനിക നടപടികളുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച നടന്ന ദീർഘമായ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇരു നേതാക്കളും തമ്മിൽ തർക്കമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനെതിരായ വ്യോമാക്രമണങ്ങൾ വീണ്ടും ആരംഭിക്കണമെന്ന ആവശ്യമാണ് നെതന്യാഹു മുന്നോട്ടുവെച്ചതെന്നാണ് വിവരം. ഇറാന്റെ സൈനികശേഷിയും നിർണായക അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ദുർബലപ്പെടുത്താൻ സൈനിക സമ്മർദം തുടരണം എന്ന നിലപാടിലാണ് അദ്ദേഹം. സമാധാനചർച്ചകളോടും അദ്ദേഹം വലിയ വിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

---------------

Hindusthan Samachar / Sreejith S


Latest News