നിയമരംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ബ്രിക്സ് സഖ്യം
New delhi, 21 മെയ് (H.S.) ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള നീതിന്യായ, സഹകരണ മേഖലകളിലെ ശാക്തീകരണത്തിന് നേതൃത്വം നല്‍കി ഇന്ത്യ. കോടതികള്‍ക്ക് പുറത്തുള്ള ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ (എഡിആര്‍) ശക്തമാക്കുന്നതിന് ബ്രിക്സ് കൂട്ടായ്മയിലെ മുതിര്‍ന്ന ഉദ
brics


New delhi, 21 മെയ് (H.S.)

ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള നീതിന്യായ, സഹകരണ മേഖലകളിലെ ശാക്തീകരണത്തിന് നേതൃത്വം നല്‍കി ഇന്ത്യ. കോടതികള്‍ക്ക് പുറത്തുള്ള ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ (എഡിആര്‍) ശക്തമാക്കുന്നതിന് ബ്രിക്സ് കൂട്ടായ്മയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ധാരണയിലെത്തി.

2026 ലെ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയില്‍ വേദി ഒരുങ്ങാനിരിക്കെ, ഇതിന്റെ ഭാഗമായി ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന രണ്ട് ദിവസത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇന്ത്യന്‍ നിയമ ന്യായ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പ് മെയ് 19നും 20നുമാണ് യോഗം ചേര്‍ന്നത്. മധ്യസ്ഥത, വ്യവഹാരം, തുടങ്ങിയ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യോഗത്തില്‍ സംയുക്ത പ്രഖ്യാപനം ഉണ്ടായി.

ഹൈബ്രിഡ് രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ യോഗം നടന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, ഇന്‍ഡോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ പ്രധാന ലക്ഷ്യം ബദല്‍ തര്‍ക്ക പരിഹാര സംവിധാനങ്ങളെ കൂടുതല്‍ ഫലപ്രദവും, ശക്തവുമാക്കുക എന്നതായിരുന്നു. കോടതികളിലെ കേസുകളുമായി ബന്ധപ്പെട്ട തിരക്ക് കുറയ്ക്കുകയും, ചെലവ് കുറഞ്ഞ വേഗത്തിലുള്ള നീതി ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ബദല്‍ തര്‍ക്ക പരിഹാരസംവിധാനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അംഗരാജ്യങ്ങള്‍ വിലയിരുത്തി. മധ്യസ്ഥതയിലൂടെ ബദല്‍ തര്‍ക്ക പരിഹാര (എഡിആര്‍) സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രഖ്യാപനം മെയ് 21, 22 തീയതികളില്‍ നടക്കുന്ന ബ്രിക്സ് നീതിന്യായ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ ഔദ്യോഗികമായി അംഗീകരിക്കും

---------------

Hindusthan Samachar / Sreejith S


Latest News