വടശ്ശേരി ദാമോദര മേനോന് സതീശന്; എംഎല്എ സത്യപ്രതിജ്ഞയിലും മോനോന് ആവര്ത്തിച്ച് മുഖ്യമന്ത്രി
Thiruvanathapuram, 21 മെയ് (H.S.) മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന പേര് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാതിപ്പേര് പറഞ്ഞു എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നും തന്നെ ഉയര്‍ന്ന
satheesan


Thiruvanathapuram, 21 മെയ് (H.S.)

മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന പേര് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജാതിപ്പേര് പറഞ്ഞു എന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ നിന്നും തന്നെ ഉയര്‍ന്നു. എന്നാല്‍ അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതില്‍ എന്താണ് തെറ്റ് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. അഭിമാനത്തോടെയാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് പറഞ്ഞ് വിവാദങ്ങളെ മുഴുവന്‍ തള്ളിയിരിക്കുകയാണ്. ഇതാണ് തന്റെ നിലപാട് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് സതീശന്‍ ചെയ്തത്. ഇതോടെ കോണ്‍ഗ്രസില്‍ നിന്നും സതീശനെ വിമര്‍ശിച്ചവര്‍ക്കെല്ലാം ഉത്തരം ലഭിച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വിഡി സതീശന്‍ എന്നാണ് ഉപയോഗിച്ചിരുന്നത്.

പൊതുസമൂഹത്തില്‍ നിന്നും സതീശന് പിന്തുണ ലഭിക്കുന്നുണ്ട്. വടശ്ശേരി ദമോദര മേനോന്‍ സതീശന്‍ എന്ന് ഉപയോഗിച്ചതിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമെന്ന് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. ഒരു വ്യക്തി തന്റെ നിയമപരമായ ചടങ്ങുകളിലും ഔദ്യോഗിക രേഖകള്‍ തയാറാക്കുമ്പോഴും ആ വ്യക്തിയുടെ ഇന്‍ഷ്യലില്‍ ഉള്‍പ്പെട്ട പൂര്‍ണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. അതില്‍ എന്താണ് തെറ്റെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി താന്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂര്‍ത്തത്തില്‍ തന്റെ പിതാവിന്റെ പൂര്‍ണ്ണമായ പേര് പറയുന്നത് അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിതാവിന്റെ പൂര്‍ണ്ണമായ പേര് പറഞ്ഞതില്‍ പ്രതിഷേധിക്കുന്ന 'റോമന്‍ കത്തോലിക്കാക്കാരനാ'യ യുവ നേതാവും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന മറ്റുള്ളവരും സതീശന്റെ ആദം നീ എവിടെയാകുന്നു എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കുമെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News