ജി സുധാകരനെ സ്പീക്കറുടെ വേദിയില് കയറി വണങ്ങി പിണറായി വിജയന്; തോളില് തട്ടി അഭിനന്ദിച്ച് ചിരിച്ചു
Thiruvanathapuram, 21 മെയ് (H.S.) പതിനാറാം കേരള നിയമസഭയിലേക്ക് പുതുതായി വിജയിച്ചു വന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് 133-ാമത്തെ പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്കായിരുന്നു. അമ്പലപ്പുഴയില്‍ സിപിഎമ്മിനെ വെല്ലുവിളിച്
pinarayi g


Thiruvanathapuram, 21 മെയ് (H.S.)

പതിനാറാം കേരള നിയമസഭയിലേക്ക് പുതുതായി വിജയിച്ചു വന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് 133-ാമത്തെ പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്കായിരുന്നു. അമ്പലപ്പുഴയില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ചു വിജയിച്ച ജി സുധാകരന്‍ പ്രോടെം സ്പീക്കറായി സ്പീക്കറുടെ ഇരിപ്പിടത്തിലിരുന്ന് സത്യപ്രതിജ്ഞ നിയന്ത്രിച്ചു. സഗൗരവം സത്യ പ്രതിജ്ഞയെടുത്ത ശേഷം പിണറായി സ്പീക്കറുടെ വേദിയിലേക്കു കയറി.

ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു ഹസ്തദാനം നല്‍കിയ സുധാകരനെ അദ്ദേഹം കൈകൂപ്പി വണങ്ങി. ഒന്നോ രണ്ടോ വാചകങ്ങളില്‍ അവസാനിച്ച സംഭഷണത്തിനൊടുവില്‍ പിണറായി വിജയന്റെ ശരീരത്തില്‍ തട്ടി സുധാകരന്‍ അഭിനന്ദിച്ചു. നിയസഭാ പ്രചാരണത്തിന്റെ ഉച്ചസ്ഥായിയില്‍ സുധാകരന്‍ കാട്ടിയത് ചെറ്റത്തരം എന്നു കുറ്റപ്പെടുത്തിയ പിണറായി വിജയന്‍, ഒടുവില്‍ സഭാ നാഥനായ തന്റെ മുന്നിലെത്തി വണങ്ങുമ്പോള്‍ ഒരുപക്ഷേ ഒരു മധുര പ്രതികാരത്തിന്റെ മാനസികാവസ്ഥ ജി സുധാകരന്‍ അനുഭവിച്ചിട്ടുണ്ടാകണം.

ഗാലറികളില്‍ ഈ അപൂര്‍വ്വ നിമിഷം പകര്‍ത്താന്‍ കാത്തുനിന്ന പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് അപൂര്‍വ്വ ദൃശ്യമായി മാറി. പിണറായി വിജയനെ സത്യ പ്രതിജ്ഞയ്ക്കു ക്ഷണിക്കുമ്പോള്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ നിലയ്ക്കാത്ത കയ്യടിയുയര്‍ന്നു. പ്രതിപക്ഷ നിരയില്‍ നിന്ന് സത്യ പ്രതിജ്ഞ അംഗങ്ങളില്‍ കയ്യടി ലഭിച്ച ഏക വ്യക്തിയും പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്പ്പോള്‍ ജാതിപ്പേരുപയോഗിച്ചു എന്നു മുഖ്യമന്ത്രി സതീശനെ വിമര്‍ശിച്ചവര്‍ക്ക് സത്യ പ്രതിജ്ഞയ്ക്ക് സതീശന്‍ മറുപടി നല്‍കിയത് വടശ്ശേരി ദാമോദരമേനോന്‍ സതീശന്‍ എന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു കൊണ്ടായിരുന്നു. സതീശനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോള്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നു മാത്രമല്ല, സന്ദര്‍ശക ഗ്യാലറികളിലും നിലയ്ക്കാത്ത കരഘോഷമുയര്‍ന്നു.

പുതിയ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൗതുകകരമായ കാഴ്ചകളോടെയാണ് നിയമസഭയില്‍ പുരോഗമിച്ചത്. മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ഒപ്പമാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. രാവിലെ എട്ടുമണിയോടെ തന്നെ നിയമസഭാ പരിസരം എംഎല്‍എ മാര്‍ക്കൊപ്പമെത്തിയ അനുയായികളെ കൊണ്ടു നിറഞ്ഞു. അകത്തു കടക്കാന്‍ പാസ് ലഭിക്കാത്തവര്‍ സഭയ്ക്കു പുറത്ത് തടിച്ചു കൂടി.

---------------

Hindusthan Samachar / Sreejith S


Latest News