മമതയുടെ തോല്വി അതിദയനീയം; തട്ടകത്തില് പല വാര്ഡിലും നേടിയത് 50ല് താഴെ വോട്ട്
Kolkkatha, 21 മെയ് (H.S.) മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ പരാജയം അതിദയനീയം എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മമതയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപന
Mamata Suvendu


Kolkkatha, 21 മെയ് (H.S.)

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാളിലെ പരാജയം അതിദയനീയം എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മമതയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ആ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരിക്കുകയാണ് സുവേന്ദു അധികാരി. കൊല്‍ക്കത്തയിലെ ഭവാനിപ്പുര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള ഫലങ്ങള്‍ അനുസരിച്ച് അവര്‍ താമസിക്കുന്ന വാര്‍ഡില്‍ പോലും അവരെക്കാള്‍ വോട്ട് നേടുകയും ചെയ്തു.

ഭവാനിപ്പുരിലെ സുവേന്ദു അധികാരിയുടെ വിജയത്തിന്റെ വ്യാപ്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ അടിവരയിടുന്നു. മണ്ഡലത്തിലെ 267 ബൂത്തുകളില്‍ 207 എണ്ണത്തില്‍ അദ്ദേഹം മുന്നിട്ടുനിന്നു. മമതയുടെ ഭവാനിപ്പുരിലെ വീടിരിക്കുന്ന 73-ാം വാര്‍ഡില്‍ പോലും അവരെ തോല്‍പ്പിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമിത് ഷാ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'മമതയെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിക്കണം'. മമത ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ വീടിന് ഏകദേശം 150 കിലോമീറ്റര്‍ അകലെ കാന്തിയില്‍ താമസിക്കുന്ന സുവേന്ദു അധികാരിക്ക് തെക്കന്‍ കൊല്‍ക്കത്ത മണ്ഡലത്തില്‍ മുന്‍കാല രാഷ്ട്രീയ അടിത്തറയോ സംഘടനാ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. എന്നിട്ടും അവരുടെ വാര്‍ഡില്‍ ഇരട്ടിയിലധികം വോട്ടുകള്‍ നേടി, അമിത് ഷായുടെ വാഗ്ദാനം അക്ഷരാര്‍ഥത്തില്‍ നിറവേറ്റി.

സുവേന്ദു അധികാരി 63 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, മമത ബാനര്‍ജിക്ക് 30 ശതമാനം മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഭവാനിപ്പുരില്‍ സുവേന്ദുവിന്റെ വിജയത്തിന്റെ മാര്‍ജിന്‍ അതിശയകരമായിരുന്നു. മമതയ്ക്ക് 50 വോട്ടുകള്‍ പോലും നേടാന്‍ കഴിയാത്ത നിരവധി വാര്‍ഡുകള്‍ അവിടെയുണ്ടായിരുന്നു.

ഭവാനിപ്പുരിലെ ഓരോ ബൂത്തിലും ഏകദേശം 400 മുതല്‍ 700 വരെ വോട്ടര്‍മാരാണുണ്ടായിരുന്നത്. ബൂത്ത് നമ്പര്‍ 14-ല്‍ മമത ബാനര്‍ജിക്ക് 43 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബൂത്ത് നമ്പര്‍ 16-ല്‍ 42, ബൂത്ത് നമ്പര്‍ 20-ല്‍ 41, ബൂത്ത് നമ്പര്‍ 24-ല്‍ 45, ബൂത്ത് നമ്പര്‍ 77-ല്‍ 40, ബൂത്ത് നമ്പര്‍ 89-ല്‍ 41, ബൂത്ത് നമ്പര്‍ 105-ല്‍ 31 വോട്ടുകള്‍ മാത്രം. ബൂത്ത് നമ്പര്‍ 149-ല്‍ 44 വോട്ടുകള്‍, ബൂത്ത് നമ്പര്‍ 158-ല്‍ 46, ബൂത്ത് നമ്പര്‍ 176-ല്‍ 29, ബൂത്ത് നമ്പര്‍ 242-ല്‍ 40, ബൂത്ത് നമ്പര്‍ 249-ല്‍ 28, ബൂത്ത് നമ്പര്‍ 263-ല്‍ 30 വോട്ടുകള്‍ അവര്‍ നേടി.

2021-ല്‍, സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിന് ശേഷം, ഭവാനിപ്പുരിലെ ഏഴ് വാര്‍ഡുകളിലും മമത ബാനര്‍ജി വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ, ഭവാനിപ്പുരിലെ പിടി അയഞ്ഞ മമത, സുവേന്ദുവിന്റെ 73,917 വോട്ടുകള്‍ക്ക് എതിരെ 58,812 വോട്ടുകള്‍ നേടി പരാജയപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News