പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്ക്ക് പരോള്; മുഖ്യമന്ത്രിയെ കാണാന് ശരത് ലാലിന്റെ കുടുംബം
Kasargode, 21 മെയ് (H.S.) പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്.മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും പ്രതികളെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും ശരത് ലാലിന്റെ പിതാവ് സത
Periya murder case


Kasargode, 21 മെയ് (H.S.)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്.മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും പ്രതികളെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ മാദ്ധ്യമത്തോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി അശ്വന്‍, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഇരുപത് ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് കര്‍ശന വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 20 ദിവസത്തേക്ക് പരോള്‍ ലഭിച്ച ഇവരെല്ലാം നിലവില്‍ കാസര്‍കോട് ജില്ലയിലുണ്ട്.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. മുമ്പും ഈ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തില്‍ പരോള്‍ അനുവദിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News