Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 മെയ് (H.S)
തെരഞ്ഞെടുപ്പിലൂടെ ജനങ്ങള് ആഗ്രഹിച്ചമാറ്റം നിയമ സഭയക്കുള്ളിലും പ്രകടമാകണമെന്നും ജനകീയ പ്രശ്നങ്ങള് ഉന്നയിക്കാന് അനുവദിക്കണമെന്നും നേമം എംഎല്എ രാജീവ് ചന്ദ്രശേഖര് നിയമസഭയില് ആവശ്യപ്പെട്ടു. സ്പീക്കറായി ചുതമലയേറ്റ തിരുവഞ്ചൂര് രാധാകൃഷ്ണനെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ ജനാധിപത്യ സംവിധാനത്തിന്റെ കേന്ദ്രമാണെന്നും നിയമസഭയിലെ ശരിയായ ജനാധിപത്യ പ്രവര്ത്തനത്തിനുള്ള ഗൗരവമേറിയ ഉത്തരവാദിത്തം സ്പീക്കര്ക്കാണെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. ജനങ്ങളില് നിന്നും ഞങ്ങള്ക്ക് കിട്ടുന്ന പ്രശ്നങ്ങള് അവതരിപ്പിക്കാന് ബിജെപി എംഎല്എമാരെ അനുവദിക്കണം. പുതിയ എംഎല്എമാരെ പ്രോത്സാഹിപ്പിക്കണം. ജനങ്ങള് ആഗ്രഹിക്കുന്ന വിഷയങ്ങള് നിയമസഭിയില് ചര്ച്ചചെയ്യാനും ജനങ്ങള്ക്ക് വികസനവും അസലങ്ങളുമുള്ള മികച്ച ഭാവി സൃഷ്ടിക്കാനുമാണ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള് മാറ്റം ആഗ്രഹിച്ചത്.
നിയമസഭയ്ക്കും അംഗങ്ങള്ക്കും ഒരുമിച്ച് ചര്ച്ച ചെയ്യാന് കഴിയുന്ന മഹത്തരമായി നിരവധി കാര്യങ്ങളുണ്ട്. ഒരുമിച്ച് ചര്ച്ച ചെയ്ത് തീരുമാനിച്ചാല് മെച്ചപ്പെട്ട ഒരു വികസിത കേരളം എല്ലാവര്ക്കും ചേര്ന്ന് സൃഷ്ടിക്കാമെന്നും അതിന് ബിജെപി അംഗങ്ങളുടെ പൂര്ണ്ണ സഹകരണം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. ബിജെപി എന്ഡിഎയുടെയും ബിജെപി എന്ഡിഎ പിന്തുണച്ച 30 ലക്ഷം വോട്ടര്മാരുടെയും അഭിനന്ദനങ്ങളും ആശംസകളും രാജീവ് ചന്ദ്രശേഖര് സ്പീക്കറെ അറിയിച്ചു.
'രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള് ജനങ്ങള്ക്ക് വേണ്ടി പറയുന്നതാണ്'
സ്പീക്കറുടെ മുന് പ്രസംഗം ഓര്മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്.
'ചട്ടം പാലിച്ചല്ല ഉന്നയിക്കുന്നത് അതുകൊണ്ട് നിയമസഭാ രേഖകളില് അത് കാണില്ല' എന്ന് ഒരിക്കല് സ്പീക്കര് പറഞ്ഞപ്പോള് 'ആ രേഖകളില് കാണാന് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള് ജനങ്ങള്ക്ക് വേണ്ടി പറയുകയാണെന്ന്' എന്ന് എംഎല്എയായിരുന്ന തിരുവഞ്ചൂര് രാധാകൃഷ്മന് പറഞ്ഞ മറുപടിയാണ് പുതിയ സ്പീക്കറോടും പറയാനുള്ളതെന്ന് ചാത്തന്നൂര് എംഎല്എ ബി.ബി.ഗോപകുമാര്.
ജനങ്ങള്ക്ക് വേണ്ടി നിയമസഭയില് പറയുമ്പോള് ബിജെപിക്ക് മൂന്ന് അംഗങ്ങള് മാത്രമേ ഉള്ളൂ എന്ന് കരുതുന്നതിനുമപ്പുറം പറയുന്ന കാര്യങ്ങളുടെ പ്രസക്തി കൂടി ഉള്ക്കൊള്ളണമെന്നും ഗോപകുമാര് ആവശ്യപ്പെട്ടു. സ്പീക്കറായി ചുതമലയേറ്റ തിരുവഞ്ചൂര് രാധാകൃഷ്ണനെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രതിനിധി നിയമസഭാ സ്പീക്കര് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ചരിത്രത്തില് ആദ്യമാണെന്ന പ്രത്യേകത കൂടിയുണ്ടെന്ന് ഗോപകുമാര് പറഞ്ഞു. ചാത്തന്നൂരിനെ പ്രതിനിധീകരിച്ച് ആദ്യമായി എംഎല്എ ആയി സഭയില് എത്തുമ്പോള് തന്നെ സ്പീക്കര് സ്ഥാനത്തേക്ക് മത്സരിക്കാനും സ്പീക്കറെ അഭിനന്ദിച്ച് സംസാരിക്കാനും അവസരം കിട്ടിയത് ഭാഗ്യമായിട്ട് കണക്കാക്കുന്നു. സ്പീക്കര് എംഎല്എ ആയിരിക്കുമ്പോള് കേരള നിയമസഭയില് ഒരു സബ്മിഷന് ഉന്നയിച്ചപ്പോള് സ്പീക്കര് ആയിരുന്നയാള്, 'ചട്ടം പാലിച്ചല്ല ഉന്നയിക്കുന്നത് അതുകൊണ്ട് നിയമസഭാ രേഖകളില് അത് കാണില്ല' എന്ന് പറഞ്ഞു. അതിന് ല്കിയ മറുപടി 'ആ രേഖകളില് കാണാന് വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ കാര്യങ്ങള് ജനങ്ങള്ക്ക് വേണ്ടി പറയുന്ന ഒരു വേദിയാണ്' എന്നതാണ് ബിജെപി അംഗങ്ങള്ക്ക് പറയാനുള്ളത്.
അഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള് സംസ്ഥാനത്തെ പൈശാചികമായ ഒരു രാഷ്ട്രീയ കൊലപാതക കേസില് പ്രതികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെ കൂടി പുറത്തേക്ക് കൊണ്ടുകവന്നു. അതുപോലെ നിയമസഭയിലെ 140 അംഗങ്ങളെ 137 ഉം മൂന്നുമായി കാണരുത്. ബിജെപിയുടെ മൂന്ന് പേരുടെയും കൂടി എല്ലാ കാര്യങ്ങളും ഈ നിയമനിര്മ്മാണ സഭയില് ഉന്നയിക്കുവാനുള്ള അവസരം കൂടി നല്കണമെന്നും ഗോപകുമാര് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR