മൂന്നാർ ടോപ്പ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമണം.
Idukki , 22 മെയ് (H.S.) മൂന്നാർ ടോപ്പ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെയടക്കം സംഘമായെത്
Gangbang in munnar


Idukki , 22 മെയ് (H.S.)

മൂന്നാർ ടോപ്പ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെയടക്കം സംഘമായെത്തിയ അക്രമികള് മദിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ബസ് പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് കൈയ്യാങ്കളിയിൽ

റോഡിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തർക്കമാണ് പിന്നീട് വലിയ തോതിലുള്ള അതിക്രമത്തിലേക്ക് വഴിമാറിയത്. നാട്ടുകാരിൽ ചിലരും ടൂറിസ്റ്റ് സംഘവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, തുടർന്ന് ഒരു സംഘം ആളുകൾ സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളും ഒപ്പമുണ്ടായിരുന്നിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. ഭയന്നോടിയ കുട്ടികൾക്ക് നേരെയും അതിക്രമം ഉണ്ടായി എന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ സംഭവവികാസങ്ങൾ മൂന്നാറിലെ വിനോദസഞ്ചാര മേഖലയെ തകർക്കുമെന്നും നാട്ടുകാർ പറയുന്നു.

മധ്യവേനൽ അവധിക്കാലമായതിനാൽ മൂന്നാറിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയമാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് കാരണം ഇത്തവണ സീസണിൻ്റെ തുടക്കത്തിൽ തിരക്ക് കുറവായിരുന്നെങ്കിലും, ഈ മാസം ആദ്യവാരം മുതൽ വലിയ രീതിയിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നു. വരും ദിവസങ്ങളിലും മികച്ച കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികൾക്കും ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്കും ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്. അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൂന്നാറിൻ്റെ സുരക്ഷിതത്വത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു.

മുൻപും സമാന സംഭവങ്ങൾ

മൂന്നാറിൽ മുൻപും വിനോദസഞ്ചാരികൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വലിയ കുറവുണ്ടായതായതായി നാട്ടുകാർ പറയുന്നു. ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ മൂന്നാറിൻ്റെ ടൂറിസം സാധ്യതകളെ തകർക്കുമെന്നാണ് ആശങ്ക.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗുണ്ടാവിളയാട്ടം നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ടൂറിസം മേഖലയിലുള്ളവരും പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News