കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി
Thiruvananthapuram , 22 മെയ് (H.S.) കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സർക
KSRTC


Thiruvananthapuram , 22 മെയ് (H.S.)

കെഎസ്ആർടിസിയിലെ

സ്ത്രീകളുടെ സൗജന്യയാത്ര:

വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി.

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറി. മൂന്ന് മാസത്തെ കണക്കാണ് ഗതാഗത സെക്രട്ടറിക്ക് നൽകിയത്.

വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

കെ.എസ്.ആർ.ടി.സിക്ക് ആകെ 5280 ബസുകളാണ് ഉള്ളത്. അതിൽ 3200 എണ്ണം ഓർഡിനറിയാണ്. സർവീസിനയയ്ക്കുന്ന 4700 ബസുകളിൽ 2700നു താഴെയാണ് ഓർഡിനറി ബസുകൾ. സിറ്റി ഫാസ്റ്റ് എന്ന പേരിൽ ഓടുന്ന ബസുകളിൽ സൗജന്യം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.ഓർഡിനറി ബസുകളിൽ 50 ശതമാനത്തിലേറെയും സ്ത്രീ യാത്രക്കാരാണ്. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി രൂപയാണ് നഷ്ടമുണ്ടാവുക. സിറ്റി ഫാസ്റ്റിലും ഓർഡിനറിയിലും അനുവദിച്ചാൽ 65 കോടി രൂപയും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് അനുവദിക്കുന്നതെങ്കിൽ 90 കോടി രൂപയാകും വരുമാനനഷ്ടമുണ്ടാവുക. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ 112 കോടിയാകും നഷ്ടമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

സൗജന്യം നടപ്പിലാക്കുമ്പോൾ സ്ത്രീ യാത്രക്കാർ 60%മാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കണക്കാക്കുന്നത്.

അതേസമയം സൗജന്യ യാത്ര സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല.. ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു.

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര സ്ത്രീകൾക്ക് അനുവദിക്കാനാണ് തത്വത്തിൽ തീരുമാനമായത്.. എന്നാൽ ഏതൊക്കെ ബസുകളിൽ എത്ര ദൂരം സഞ്ചരിക്കാം എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.. അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്

ഓർഡിനറി മുതൽ ഫാസ്റ്റ് വരെയുള്ള ബസ്സുകൾ ആണ് സൗജന്യ യാത്രക്കായി പരിഗണിക്കുന്നത്.. സൗജന്യാത്ര നടപ്പാക്കുന്നതിനു മുന്നോടിയായി സ്ത്രീയാത്രക്കാരുടെ കണക്ക് കെഎസ്ആർടിസി എടുത്തിരുന്നു.. ജെൻഡർ ടിക്കറ്റിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായിയായിരുന്നു കണക്കെടുപ്പ്..

കെഎസ്ആർടിസി സിഎംഡി പ്രമോജ്ശ ങ്കർ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.. വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന സ്വകാര്യ ബസ് ഉടമകളെ അനുനയിപ്പിക്കാൻ ചർച്ച നടത്താനാണ് സർക്കാരിന്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News