കൊച്ചിക്ക് ഇനി ഫാഷൻ രാവ് ; ലുലു ഫാഷൻ വീക്കിന് തുടക്കം, തിളങ്ങി തെന്നിന്ത്യൻ താരങ്ങള്
Kochi , 22 മെയ് (H.S.) നാല് ദിവസം കൊച്ചിക്ക് അഴക് രാവൊരുക്കി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് തുടക്കം. പ്രശ്സത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ ഇന്ത്യ വേള്ഡ് 2024ലും നടനുമായ ഗോകുല് ഗണേഷും ചേർന്ന് ഫാഷൻ വീക്ക് റാമ്പ് വാക്കോടെ ഉദ്
Lulu Fashion week


Kochi , 22 മെയ് (H.S.)

നാല് ദിവസം കൊച്ചിക്ക് അഴക് രാവൊരുക്കി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് തുടക്കം. പ്രശ്സത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ ഇന്ത്യ വേള്ഡ് 2024ലും നടനുമായ ഗോകുല് ഗണേഷും ചേർന്ന് ഫാഷൻ വീക്ക് റാമ്പ് വാക്കോടെ ഉദ്ഘാടനം ചെയ്തു.

വിവിധ ബ്രാൻഡുകള്ക്കായി സംഘടിപ്പിച്ച ഷോയില് ആദ്യദിവസം ഒൻപത് ഷോകള് അരങ്ങേറി. ഷോ സ്റ്റോപ്പേഴ്സായി നടി പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യൻ കദൂര്യ, മിസ് കേരള 2025 അരുണിമ ജയൻ, അക്ഷയ് ബാബുരാജ്, സിനിമ നൃത്ത സംവിധായകൻ ജിബിൻ ജോർജ് എന്നിവർ ചുവടുവച്ചു.

ആഗോള ഫാഷൻ ട്രെൻഡുകള് കൊച്ചിക്ക് സമ്മാനിച്ചാണ് ലുലു ഫാഷൻ രാവുണർന്നത്. അന്താരാഷ്ട്ര ബ്രാൻഡുകള് അണി നിരക്കുന്ന ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത് ബ്ലാക്ക് ബെറീസ് ആണ്. അമുക്തി, കില്ലർ എക്സ് എന്നീവരാണ് പവേർഡ് ബൈ പാർട്ട്ണേഴ്സ്.

ഇന്ത്യയിലെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷൻ വീക്കിന്റെ ഷോ ഡയറക്ടർ ഫഹീം രാജയാണ്. 20ലധികം അന്താരാഷ്ട്ര മോഡലുകള്ക്കൊപ്പം രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും, രാജ്യാന്തര മോഡലുകളും, സിനിമാ മിനി സ്ക്രീൻ താരങ്ങളും, ഇൻഫ്ളുവൻസേഴ്സും ഷോ സ്റ്റോപ്പേഴ്സാകും.

ലോകോത്തര ബ്രാൻഡുകളുടെ ആകർഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ കളക്ഷനുകള് പ്രദർശിപ്പിച്ചുകൊണ്ട് നിരവധി ഫാഷൻ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകള് ഷോയില് അവതരിപ്പിക്കും.ആഗോള ബ്രാൻുകള് ഷോയില് മുഖ്യഭാഗമാകും. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ല് മേഖലകളില് നിന്നുള്ള നിരവധി പ്രമുഖരും ഷോയില് പങ്കാളിയാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകള് മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകള്ക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. പുരസ്കാര ദാനത്തോടെ മെയ് 24ന് ഫാഷൻ വീക്ക് സമാപിക്കും.കൊച്ചി ലുലു മാള് ജനറല് മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറല് മാനേജർ ജോ പൈനേടത്ത് , ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തില് തുടങ്ങിയവർ പങ്കാളികളായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News