ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കള്ക്ക് എന്തിന് ജാതി സംവരണം; ്നിലവിലെ സംവരണ രീതികളെ തള്ളുന്ന നിരീക്ഷണവുമായി സുപ്രീംകോടതി
New delhi, 22 മെയ് (H.S.) രാജ്യത്ത് നിലവിലുളള ജാതി സംവണ രീതിയില്‍ മാറ്റവരണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങള്‍ ഇപ്പോഴും ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിലാണ് പരമോന്നത കോടതി എതിര
Supreme Court


New delhi, 22 മെയ് (H.S.)

രാജ്യത്ത് നിലവിലുളള ജാതി സംവണ രീതിയില്‍ മാറ്റവരണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങള്‍ ഇപ്പോഴും ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിലാണ് പരമോന്നത കോടതി എതിര്‍ അഭിപ്രായം ഉന്നയിച്ചത്. അര്‍ഹമായവര്‍ക്ക് മാത്രമായി ഈ ആനുകൂല്യങ്ങള്‍ ഉപയോഗിക്കുക എന്ന നിലപാടാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ക്രീമിലെയര്‍ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെയാണ് സുപ്രധാന നിരീക്ഷണം. രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരായവരുടെ കുട്ടികള്‍ക്ക് സംവരണം ആവശ്യമുണ്ടോ എന്ന് സുപ്രീം കോടതി ചോദ്യം ചെയ്തു. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ എന്തിനാണ്

സംവരണം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക ചലനാത്മകതയുണ്ട്. അതുകൊണ്ട് ഇത്തരം കുട്ടികള്‍ക്ക് വീണ്ടും സംവരണം ആവശ്യപ്പെട്ടുന്നത് അവസാനിപ്പിക്കണം. അല്ലെങ്കി ഈ രീതികളില്‍ നിന്ന് നമ്മള്‍ ഒരിക്കലും പുറത്തുവരില്ല. അത് എല്ലാവരും ചിന്തിക്കേണ്ട കാര്യമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. സാമ്പത്തികമായി മുന്നാക്ക വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിരവധി സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ട്. ഈ ഒഴിവാക്കലുകള്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത് ശരിയായ രീതിയാണോ എന്ന് എല്ലാവരും ചിന്തിക്കണമെന്നും കോടതി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News