വളാഞ്ചേരിയില് മദ്യത്തിനടിമയായ പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം.
Malappuram , 24 മെയ് (H.S.) വളാഞ്ചേരിയില് മദ്യത്തിനടിമയായ പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം. വൈക്കത്തൂര് പച്ചീരിയില് താമസിക്കുന്ന മങ്കുഴിയില് ശബരിയുടെ മകന് ശ്യാംകൃഷ്ണന് (17) ആണ് മരിച്ചത്. വളാഞ്ചേരി വൈക്കത്തൂര് പച്ചീരിയിലാണ് നാടിനെ നടുക്കിയ ദാ
ALCOHOLIC FATHER KILLED SON


Malappuram , 24 മെയ് (H.S.)

വളാഞ്ചേരിയില് മദ്യത്തിനടിമയായ പിതാവിൻ്റെ അടിയേറ്റ് മകന് ദാരുണാന്ത്യം. വൈക്കത്തൂര് പച്ചീരിയില് താമസിക്കുന്ന മങ്കുഴിയില് ശബരിയുടെ മകന് ശ്യാംകൃഷ്ണന് (17) ആണ് മരിച്ചത്. വളാഞ്ചേരി വൈക്കത്തൂര് പച്ചീരിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. പ്രതി ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ശ്യാംകൃഷ്ണന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

രാത്രി പത്തരയോടെ മദ്യപിച്ചെത്തിയ ശബരിയും മകന് ശ്യാംകൃഷ്ണനുമായി തര്ക്കമുണ്ടായി. ഇതിനിടയില് അബദ്ധത്തില് ശബരി ശ്യാമിൻ്റെ തലയ്ക്ക് അടിച്ചു. ബോധരഹിതനായ ശ്യാമിനെ പിതാവ് ശബരി തന്നെയാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്യാമിനെ സ്വകാര്യ മെഡിക്കല് കോളജ് അശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. മരപ്പണിക്കാരനാണ് ശബരി. വളാഞ്ചേരി ഹയര് സെക്കണ്ടറി സ്കൂളില് പ്ലസ്ടു വിദ്യാര്ഥിയാണ് മരിച്ച ശ്യാംകൃഷ്ണന്.

നാടിനെ കണ്ണീരിലാഴ്ത്തി ശ്യാം വിട പറഞ്ഞു

നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു. വൈക്കത്തൂര് പച്ചീരിയിലെ മങ്കുഴിയില് കുടുംബവീട്ടിലാണ് സംഭവം നടന്നത്. രാത്രി പത്തരയോടെ മദ്യപിച്ചെത്തിയ ശബരിയും മകന് ശ്യാംകൃഷ്ണനും തമ്മില് വീട്ടിലെ ചില കാര്യങ്ങളെച്ചൊല്ലി വാക്ക് തർക്കം നടന്നതായി നാട്ടുകാര് പറയുന്നു. മദ്യലഹരിയിലായിരുന്ന ശബരി ക്ഷുഭിതനാകുകയും അബദ്ധത്തില് ശ്യാമിൻ്റെ തലയ്ക്ക് അടിയേല്ക്കുകയും ചെയ്തതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

അടിയേറ്റ് ബോധരഹിതനായ ശ്യാമിനെ കണ്ടതോടെ വീട്ടുകാര് പരിഭ്രാന്തരായി. തുടര്ന്ന് പിതാവ് ശബരി തന്നെയാണ് ശ്യാമിനെ ഉടന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലയില് ഗുരുതര പരിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് വിദഗ്ധ ചികിത്സയ്ക്കായി മകനെ സ്വകാര്യ മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല് മണിക്കൂറുകളോളം ജീവന് വേണ്ടി പോരാടിയ ശ്യാം ശനിയാഴ്ച ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ശ്യാമിൻ്റെ മരണവാര്ത്ത പുറത്തറിഞ്ഞതോടെ വൈക്കത്തൂര് പ്രദേശം ദുഃഖത്തിലായി. നാട്ടുകാര്ക്കും ബന്ധുക്കള്ക്കും വിശ്വസിക്കാനാകാത്ത സംഭവമായിരുന്നു ഇത്. എപ്പോഴും ശാന്ത സ്വഭാവക്കാരനായിരുന്ന ശ്യാമിൻ്റെ അപ്രതീക്ഷിത മരണം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. വളാഞ്ചേരി ഹയര് സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്ഥിയായിരുന്നു ശ്യാംകൃഷ്ണന്. പഠനത്തിലും പെരുമാറ്റത്തിലും മിടുക്കനായ വിദ്യാര്ഥിയെന്നാണ് അധ്യാപകർ പറയുന്നത്.

സംഭവവിവരം അറിഞ്ഞെത്തിയ വളാഞ്ചേരി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം ശബരിയെ കസ്റ്റഡിയില് എടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരപ്പണിക്കാരനായ ശബരി ഏറെക്കാലമായി മദ്യത്തിന് അടിമയാണെന്ന വിവരവും നാട്ടുകാര്ക്കിടയില് നിന്നും പുറത്തുവരുന്നുണ്ട്. സംഭവസമയത്ത് ഇയാള് പൂര്ണമായും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവം, കുടുംബ പ്രശ്നങ്ങളും മദ്യാസക്തിയും ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ചര്ച്ചകള്ക്കും വഴിവെച്ചിരിക്കുകയാണ്. ചെറിയ കുടുംബ തര്ക്കങ്ങള് പോലും മദ്യലഹരിയില് നിയന്ത്രണം വിട്ട് വലിയ ദുരന്തങ്ങളിലേക്ക് എത്തുന്ന സാഹചര്യമാണ് വീണ്ടും സമൂഹത്തിന് മുന്നില് തെളിഞ്ഞിരിക്കുന്നത്. ശ്യാമിൻ്റെ മരണത്തില് നിരവധി സാമൂഹിക, രാഷ്ട്രീയ പ്രവര്ത്തകർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി മാറ്റി. നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും. സംഭവത്തില് കൂടുതല് നിയമനടപടികള് സ്വീകരിക്കുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News