Enter your Email Address to subscribe to our newsletters

Kasaragod , 24 മെയ് (H.S.)
പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ( 24 ) ആണ് മരിച്ചത്. മരണത്തിൽ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി.
സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വിവാഹത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് സുഫൈദ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടിൽ വലിയ തർക്കം നടന്നിരുന്നു. അന്ന് സുഫൈദയെ ഭർത്താവ് അതിക്രൂരമായി മർദ്ദിക്കുകയും, പീഡനവിവരം പുറത്തറിയിക്കാതിരിക്കാൻ യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതായും വിവരമുണ്ട്.
കുടുംബത്തേക്കാള് വലുതായിരുന്നു സുഫൈദയ്ക്ക് ആദില്
ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന് സുഫൈദയുടെ ബന്ധുവായ അബ്ദുള്ള പറഞ്ഞു. കുടുംബത്തേക്കാള് വലുതായിരുന്നു സുഫൈദയ്ക്ക് ആദില്. വിവാഹം കഴിഞ്ഞതിൻ്റെ ആദ്യ നാളുകളില് തന്നെ ഭര്തൃ വീട്ടുകാര് മാനസികമായി പീഡിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ക്രമേണ ഭര്തൃ വീട്ടുകാരുടെ ഉപദ്രവം വര്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടില് നടന്ന പ്രശ്നങ്ങള് സുഫൈദ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. മകളുടെ വിഷമം സഹിക്കാതെ ചോദ്യമുയര്ത്തിയ സുബൈദയുടെ അമ്മയെയും ആദില് അടിക്കാന് ശ്രമിച്ചു. ഇന്നലെ ആദിലും വീട്ടുകാരും മോളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാതെ വന്നപ്പോള് സമീപത്തെ വീട്ടില് നിന്ന് ഫോണ് വാങ്ങി വീട്ടില് അറിയിച്ചു. കുടുംബത്തോടൊപ്പം സുബൈദയെ തിരികെ കൊണ്ടു വരാന് ശ്രമിച്ചിരുന്നു. എന്നാല് സ്വന്തം വീട്ടില് പോയാല് തിരികെ വാരാന് കഴിയില്ലെന്ന് പറഞ്ഞ് അവര് ഭീഷണി പെടുത്തി. പിന്നാലെയാണ് ജീവനൊടുക്കിയത് അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR