രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസിൽ അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങല് പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി
Newdelhi , 24 മെയ് (H.S.) രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസിൽ അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങല് പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (NIA). ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ പോഷക സംഘടനയുമായി ബന്ധമുള്ള പ്രതികള് സ്ഫോടക
National Investigation Agency


Newdelhi , 24 മെയ് (H.S.)

രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസിൽ അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങല് പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (NIA). ആഗോള ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ പോഷക സംഘടനയുമായി ബന്ധമുള്ള പ്രതികള് സ്ഫോടക വസ്തുക്കള് നിര്മിക്കുന്നതിനായി ചാറ്റ്ജിപിടി പോലുള്ള നിർമിത ബുദ്ധി പ്ളാറ്റ്ഫോമുകളും യൂട്യൂബും വ്യാപകമായി ദുരുപയോഗം ചെയ്തതായി എൻഐഎ കണ്ടെത്തി.

കഴിഞ്ഞ വര്ഷം നവംബര് 10ന് 11 പേരുടെ മരമത്തിനിടയാക്കിയ ബീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക എൻഐഎ കോടതിയില് സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രതികൾ തികച്ചും പ്രൊഫഷണൽ ആയ ലാബോറട്ടറി നിലവാരത്തിലാണ് സ്ഫോടകവസ്തുക്കൾ നിർമിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

'ഇൻ-ഹൗസ് എഞ്ചിനീയറും' ഡോക്ടർമാരുടെ താവളവും

അൽ ഖ്വയ്ദയുടെ ഇന്ത്യന് ഉപഭൂഖണ്ഡവുമായി (AQIS) ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് (AGuH) എന്ന സംഘടനയുടെ പ്രത്യേക സാങ്കേതിക വിദഗ്ധനായ ജാസിർ ബിലാൽ വാനിയാണ് കേസില് പ്രധാന സൂത്രധാരന്. ഈ ക്രിമിനൽ ഗൂഢാലോചനയ്ക്ക് സാങ്കേതിക സഹായം നൽകുന്നതിനായി ഇയാൾ 2024-25 കാലയളവിൽ ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് യൂണിവേഴ്സിറ്റി കാമ്പസിൽ പലതവണ താമസിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

ഈ സർവ്വകലാശാലയിൽ ജോലി ചെയ്യിരുന്ന മൂന്ന് ഡോക്ടർമാർക്ക് സ്ഫോടനത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണ ഏജൻസികൾ സർവകലാശാലയെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഓടിച്ചിരുന്ന പ്രധാന പ്രതി ഡോ. ഉമർ ഉൻ നബിക്ക് ജാസിറിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഡോ. അദീൽ അഹമ്മദ് റാത്തർ ആയിരുന്നു.

പൊടിച്ച പഞ്ചസാര, എൻപികെ വളത്തിൻ്റെ രൂപത്തിൽ പൊട്ടാസ്യം നൈട്രേറ്റ് എന്നിവയുൾപ്പെടെയുള്ള ഐഇഡി ചേരുവകൾ ജാസിറിന് വിതരണം ചെയ്യുന്നതിൽ അദീൽ പ്രധാന പങ്കുവഹിച്ചുവെന്ന് എൻഐഎ കണ്ടെത്തലുകൾ പറയുന്നു. അതേസമയം ഡോ. ഉമർ മെച്ചപ്പെടുത്തിയ റോക്കറ്റ് ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തി മാർഗ്ഗനിർദ്ദേശം നൽകിയതായി പറയപ്പെടുന്നു.

ഭീകരരുടെ തന്ത്രപരമായ നീക്കങ്ങൾ

എങ്ങനെ ഒരു റോക്കറ്റ് നിർമിക്കാം അതിൽ സ്ഫോടക മിശ്രിതം ഏത് അനുപാതത്തിൽ ചേർക്കണം എന്നതിനെക്കുറിച്ചാണ് ജാസിർ ചാറ്റ്ജിപിയിലും യൂട്യൂബിലും തിരഞ്ഞത്. തുടർന്ന് നിർമിച്ച റോക്കറ്റ് ഐഇഡികൾ ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുള്ള ഖാസിഗുണ്ട് വനത്തിനുള്ളിൽ വെച്ച് പ്രതികൾ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഈ വനത്തിനുള്ളിൽ നിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ എൻഐഎ സംഘം കണ്ടെടുത്തു. ജാസിറിൻ്റെ സാങ്കേതിക മികവ് കണ്ട ഡോ. ഉമർ, പരിധി കൂട്ടാനും കൂടുതൽ ഭാരം വഹിക്കാനുമായി രണ്ട് ഡ്രോണുകൾ (UAVs) ഇയാൾക്ക് നൽകി. കശ്മീരിലെയും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെയും സുരക്ഷാ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ഈ ഡ്രോണുകളിൽ ബോംബ് ഘടിപ്പിക്കാനായിരുന്നു പദ്ധതി. അനന്തനാഗിലെ മട്ടാനിനടുത്തുള്ള യൂഷ്മർഗ് വനത്തിൽ വെച്ച് ഇവർ സിലിണ്ടർ അധിഷ്ഠിത ഐഇഡിയും വിജയകരമായി പരീക്ഷിച്ചു.

അന്വേഷണത്തിൻ്റെ ഭാഗമായി എൻഐഎ നടത്തിയ ഒരു നിയന്ത്രിത സിമുലേഷനിൽ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് വിദഗ്ദ്ധ സംഘത്തിന് മുന്നിൽ വാണിജ്യപരമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഫങ്ഷണൽ റോക്കറ്റ് ഐഇഡികൾ നിർമ്മിക്കാനുള്ള കഴിവ് ജാസിർ തെളിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

ഫ്ലിപ്കാർട്ട് വഴി ബോംബ് ഘടകങ്ങൾ

കാർ ബോംബ് സ്ഫോടനത്തിനായി ഉപയോഗിച്ച ട്രിഗർ മെക്കാനിസം തദ്ദേശീയമായാണ് ഇവർ വികസിപ്പിച്ചത്. 2023 ഡിസംബറിനും 2024 ജനുവരിക്കുമിടയിൽ ജാസിർ തൻ്റെ ഫ്ളിപ്കാർട്ട് അക്കൗണ്ട് വഴി സെൻസറുകൾ, ഹീറ്റ് ഗൺ, റിമോട്ട് കൺട്രോൾ റിലേ-സ്വിച്ച് ട്രാൻസ്മിറ്റർ, സോൾഡറിംഗ് കിറ്റ് എന്നിവ ഓർഡർ ചെയ്തു. ഡോ. ഉമർ നൽകിയ പണം ഉപയോഗിച്ച് ക്യാഷ് ഓൺ ഡെലിവറി വഴിയാണ് ഇവ കൈപ്പറ്റിയത്.

ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ ട്രിഗർ ഉപയോഗിച്ചാണ് ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് പൊട്ടിച്ചത്. കടുത്ത പ്രഹരശേഷിയുള്ള 'ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ്' (TATP) എന്ന രാസവസ്തുവാണ് സ്ഫോടനത്തിനായി പ്രതികൾ രഹസ്യ പരീക്ഷണങ്ങളിലൂടെ നിർമ്മിച്ചെടുത്തത്.

അഭ്യസ്തവിദ്യരായ പ്രൊഫഷണലുകളെ ഉപയോഗിച്ച് ഭീകരവാദ പ്രവര്ത്തനങ്ങള് നടത്തുന്ന 'വൈറ്റ് കോളർ' മാതൃകയാണ് ഈ കേസില് പുറത്തുവന്നിട്ടുള്ളത്. ചോദ്യം ചെയ്യലിനിടെ, വിപണിയിൽ ലഭ്യമാകുന്ന സാധാരണ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഒരു റോക്കറ്റ് ബോംബ് നിർമിക്കാം എന്ന് ബോംബ് സ്ക്വാഡ് വിദഗ്ധർക്ക് മുന്നിൽ പ്രതി ജാസിർ നേരിട്ട് ചെയ്ത് കാണിച്ചതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ മെഡിക്കൽ പ്രൊഫഷണലുകളുടെ സഹായത്തോടെ നടന്ന ഈ വലിയ ജിഹാദി ഗൂഢാലോചനയെ ശാസ്ത്രീയവും ഫോറൻസിക് പരവുമായ അന്വേഷണത്തിലൂടെയാണ് എൻഐഎ തകർത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News