ശബരിമല സ്വർണക്കേസിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ മുരളീധരൻ
Thiruvananthapuram , 24 മെയ് (H.S.) ശബരിമലയിലെ സ്വർണ വിഷയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ രാഷ്ട്രീയ ഭേദമന്യ ശക്തമായ നടപടിയുണ്ടാകുമെന്ന് ദേവസ്വം ആരോഗ്യം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോ
V Muralidharan


Thiruvananthapuram , 24 മെയ് (H.S.)

ശബരിമലയിലെ സ്വർണ വിഷയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ രാഷ്ട്രീയ ഭേദമന്യ ശക്തമായ നടപടിയുണ്ടാകുമെന്ന് ദേവസ്വം ആരോഗ്യം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .

ദൈവത്തിൻ്റെ പണം മോഷ്ടിക്കുന്ന ഒരാളെപ്പോലും സർക്കാർ വെറുതെ വിടില്ല. അവർ ആരായാലും ഏത് പാർട്ടിയിൽ പെട്ടവരായാലും കർശനമായ നിയമനടപടി നേരിടേണ്ടി വരും. കുറ്റവാളികളെ സംരക്ഷിക്കുന്ന യാതൊരു സമീപനവും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകില്ല. മന്ത്രി വ്യക്തമാക്കി.

എബോള ഭീതി വേണ്ട, പക്ഷേ ജാഗ്രത വേണം;

ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ എബോള വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കൂടിയായ കെ മുരളീധരൻ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്കപ്പടേണ്ട സാഹചര്യമില്ല. എങ്കിലും വിദേശത്തുനിന്ന് എത്തുന്നവരിൽ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താനായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ സ്ക്രീനിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വിദേശത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിൽ വിമാനമിറങ്ങിയ ശേഷം ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷിക്കാൻ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും വിദേശത്ത് നിന്ന് വരുന്നവർ പനി, ചുമ, വയറിളക്കം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ആദ്യത്തെ രണ്ട് ദിവസങ്ങളിൽ നേരിയ ലക്ഷണങ്ങൾ മാത്രമായിരിക്കും ഉണ്ടാക്കുക. നാലാം ദിവസത്തോടെ രോഗം കടുക്കുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പന്ത്രണ്ടാം ദിവസത്തോടെ മരണം സംഭവിക്കുകയും ചെയ്യാം. എബോളയുടെ മരണനിരക്ക് 30% മുതൽ 50% വരെയാണ്.

നിലവിൽ വ്യാപിക്കുന്ന ബുണ്ടിബുഗ്യോ എബോള വൈറസിനായി പരക്കെ അംഗീകരിക്കപ്പെട്ട വാക്സിനുകളോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. വവ്വാലുകൾ, മുള്ളൻപന്നികൾ എന്നിവയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം രോഗബാധിതരുടെ ശരീരാസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുന്നത്.

ആരോഗ്യമേഖലയിൽ വൻ വികസനം

സർക്കാർ ആശുപത്രികളിലെത്തുന്ന ആളുകളെ മികച്ച രീതിയിൽ ചികിത്സ ഉറപ്പാക്കുന്നതിനായി കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി.

തിരുവന്തപുരത്ത് രണ്ടാമതൊരു ഗവൺമെൻ്റ് മെഡിക്കൽ കോളജ് സ്ഥാപിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പുതിയൊരു ഗവൺമെൻ്റ് മെഡിക്കൽ കോളജ് കൂടി ആരംഭിക്കും. നിലവിലുള്ള എല്ലാ മെഡിക്കൽ കോളജുകളിലും അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News