Enter your Email Address to subscribe to our newsletters

Kerala, 25 മെയ് (H.S.)
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ( ബി പി സി എൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേരള സർക്കാരിൻ്റെ ലാഭ വിഹിതമായ 142 കോടി രൂപ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ് ലാഭവിഹിതം കൈമാറിയത്. സംസ്ഥാന സർക്കാരിന് 0.86 ശതമാനം ഷെയറാണ് ഉള്ളത്. 2023 മുതൽ 2026 മാർച്ച് വരെയുള്ള ലാഭ വിഹിതമാണ് കൈമാറിയത്.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബിപിസിഎൽ ബോർഡ് അംഗവുമായ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, ബി പി സി എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ് , ബിപിസിഎൽ കൊച്ചി റിഫൈനറി ജനറൽ മാനേജർ (എച്ച്ആർ) എൻ മേഘനാഥൻ , സംസ്ഥാന തലവൻ (റീട്ടെയിൽ) ഹരികിഷൻ വി ആർ, സംസ്ഥാന തലവൻ (എൽപിജി) വൻലാൽസുഗ ഡോർലിംഗ്, സംസ്ഥാന തലവൻ (ഐ & സി) സുജീത് ജയരാജൻ, സീനിയർ മാനേജർ (പബ്ലിക് റിലേഷൻസ്) ശ്രീ വിനോദ് ടി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
---------------
Hindusthan Samachar / Sreejith S