ഖേല്ക്കറെ നിയമിച്ചതില് വിവാദം അനാവശ്യം; ഒരു ആരോപണവുമില്ലാത്ത മികച്ച ഉദ്യോഗസ്ഥനെന്ന് മുഖ്യമന്ത്രി
Thiruvanathapuram, 25 മെയ് (H.S.) ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മികച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആ മെറിറ്റ് മാത്രം പരിഗണിച്ചാണ് ന
vd


Thiruvanathapuram, 25 മെയ് (H.S.)

ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മികച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആ മെറിറ്റ് മാത്രം പരിഗണിച്ചാണ് നിയമനം നടത്തിയത്. അതില്‍ എന്തിനാണ് വിവാദമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഖേല്‍ക്കര്‍ക്കെതിരേ ഒരു ആരോണവും ഇതുവരെ ഉണ്ടായിട്ടില്ല. പിണറായി സര്‍ക്കാരാണ് ചീഫ് ഇലക്ട്രല്‍ ഓഫീസറായി അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. അത് ട്രാക്ക റെക്കോര്‍ഡ് നോക്കി എടുത്ത തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ ഈ നിയമനത്തിലും അസ്വാഭാവിക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേല്‍ക്കര്‍ ആണോ എന്നും വി.ഡി. സതീശന്‍ ചോദിച്ചു.അതോടെ ഔദ്യോഗിക ജീവിതം പിറ്റേ ദിവസം റിട്ടയര്‍ ചെയ്യണോ? ഇതെന്താണ് ഇവിടെ നടക്കുന്ന ചര്‍ച്ചയെന്നും മുഖ്യമന്ത്രി ചോദിച്ചു. ബംഗാളുമായിട്ടാണ് ഖേല്‍ക്കറുടെ നിയമനം താരതമ്യം ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും കോണ്‍ഗ്രസും ഗുരുതര ആരോപണമാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഉന്നയിച്ചത്. വ്യാപകമായ തോതില്‍ എസ്‌ഐആറില്‍ നിന്ന് വോട്ടുകള്‍ നീക്കം ചെയ്‌തെന്നാണ് ആരോപണം. അങ്ങനെ ഒരു പരാതി കേരളത്തില്‍ ഇല്ല.

രത്തന്‍ ഖേല്‍ക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്. എന്തൊരു തമാശയാണ് കേരളത്തില്‍ നടക്കുന്നത്. നളിനി നെറ്റോ ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്നു. അതിന് ശേഷം ആഭ്യന്തരത്തിലേക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നു. അന്ന് ഉണ്ടാകാത്ത വിവാദം ഇന്ന് എന്തിനാണ് എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ഇന്നലെ ചുമതലയേറ്റിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News