Enter your Email Address to subscribe to our newsletters

Jammu, 25 മെയ് (H.S.)
ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുല്‍മാര്‍ഗില്‍ കേബിള് കാറില്‍ മുന്നൂറോളം പേര് കുടുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാര്‍ മൂലം കേബിള്‍ കാറുകള്‍ നിശ്ചലമായത്. കേബില്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. സ്ഥലത്ത് എന്‍ഡിആര്‍എഫ് അടക്കം എത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഗുല്‍മാര്‍ഗ്. ഇവിടെ നിലവില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. അതുകൊണ്ടു തന്നെ ആളുകളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. എന്നാല്‍ കേബിള്‍ കാറുകള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയില്ലെന്നും ആളുകള്‍ സുരക്ഷിതരാണെന്നുമാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
സര്‍ക്കാര്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നിലവില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ''കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുന്ന സഞ്ചാരികള്‍ സുരക്ഷിതരാണ്. ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്'' - ഒമര്‍ അബ്ദുള്ള വിശദീകരിച്ചു.
---------------
Hindusthan Samachar / Sreejith S