കടകംപള്ളിയുടെ തോൽവി ; ഗൂഢാലോചന അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നു വഞ്ചിയൂർ ഏര്യാ കമ്മിറ്റി
Thiruvanathapuram, 25 മെയ് (H.S.) തിരുവനന്തപുരം : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തോറ്റത് വളരെ ചെറിയ വോട്ടുകൾക്കാണ്. സ്വന്തം പാളയത്തുനിന്ന് തന്നെ ഗൂഢാലോചന നടന്നു എന്നാണ് പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നത്. കടകംപള്ളിയുടെ
Kadakampally Surendran


Thiruvanathapuram, 25 മെയ് (H.S.)

തിരുവനന്തപുരം : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തോറ്റത് വളരെ ചെറിയ വോട്ടുകൾക്കാണ്. സ്വന്തം പാളയത്തുനിന്ന് തന്നെ ഗൂഢാലോചന നടന്നു എന്നാണ് പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നത്. കടകംപള്ളിയുടെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നവർ വേണ്ട രീതിയിൽ പ്രവർത്തിച്ചിരുന്നില്ല എന്നും വോട്ട് ലഭിക്കേണ്ട ഇടങ്ങളിൽ പോലും പ്രചാരണം ശക്തമാക്കിയില്ല എന്നും ഏരിയ കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയാണ് പ്രധാനമായും ആരോപണം നിലനിൽക്കുന്നത്. കടകംപള്ളിയുടെ പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനപ്പൂർവ്വം തോൽപ്പിക്കാനായി കൂട്ടുനിന്നു എന്ന സംശയവും ഉയരുകയാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ കമ്മീഷനെ വെയ്ക്കണമെന്നും ഏരിയാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

കടകംപള്ളിക്ക് വേണ്ടി വിമതനെ ഇറക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് പണം നൽകുകയും എന്നാൽ അവസാന നിമിഷം വരെയും അതിനുവേണ്ടി മുൻകൈ എടുത്തിരുന്നില്ല എന്നും പരാതി ഉയരുന്നു. 500ൽ താഴെ വോട്ടുകൾക്കാണ് കടകംപള്ളി പരാജയപ്പെട്ടത്. എന്നാൽ വി മുരളീധരൻ നിർത്തിയ വിമതൻ 200 വോട്ടുകളാണ് നേടിയത്.

പാർട്ടിക്ക് സ്വാധീനമുള്ള വഞ്ചിയൂർ ഏരിയ കമ്മിറ്റിയിൽ അവസാനം നിമിഷം വോട്ടുകൾ എണ്ണിയപ്പോൾ കടകംപള്ളി ഏറെ പിന്നിലോട്ടു പോയി. ഉള്ളൂർ ,മെഡിക്കൽ കോളേജ്, മണ്ണന്തല, കരിക്കകം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വി മുരളീധരനാണ് വോട്ട് നേടിയത്. ഇവിടെ പാർട്ടി വോട്ടുകൾ മറിച്ചോ എന്നും സംശയം ഉയരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന ഏര്യാ കമ്മിറ്റിയിലാണ് കഴക്കൂട്ടത്തെ തോൽവിയിൽ അന്വേഷണ കമ്മീഷനെ വെക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.

---------------

Hindusthan Samachar / Sreejith S


Latest News