ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം ഏറ്റെടുക്കണം എന്ന് ്കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജോയ് മാത്യു
Kozhikkode, 25 മെയ് (H.S.) കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നടന്‍ ജോയ് മാത്യു. ചര്‍ച്ചകള്‍ നടന്നിരുന്നു. എതിര്‍പ്പില്ലെന്ന് അറിയിച്ചതായും ജോയ് മാത്യു പറഞ്ഞു. ''ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത
joy mathew


Kozhikkode, 25 മെയ് (H.S.)

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നടന്‍ ജോയ് മാത്യു. ചര്‍ച്ചകള്‍ നടന്നിരുന്നു. എതിര്‍പ്പില്ലെന്ന് അറിയിച്ചതായും ജോയ് മാത്യു പറഞ്ഞു.

'ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തില്‍ തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവര്‍ പലരും ചോദിച്ചു. വിരോധമൊന്നുമില്ലെന്ന് പറഞ്ഞു', എന്നായിരുന്നു ജോയ് മാത്യുവിന്റെ വാക്കുകള്‍.

ഭരണമാറ്റത്തിന് പിന്നാലെ ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. മറ്റ് ഭാരവാഹികളും രാജിവെച്ചൊഴിഞ്ഞു. പിന്നാലെ, കോണ്‍ഗ്രസുമായി അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു.

ജോയ് മാത്യുവിന് പുറമേ, നടന്മാരായ ജഗദീഷ്, സലിംകുമാര്‍, മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ പ്രേംകുമാര്‍, സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News