കോക്രോച്ച് ജനതാ പാര്ട്ടിക്ക് പിന്തുണ; പ്രഖ്യാപനം നടത്തി മമത ബാനര്ജി
New delhi, 25 മെയ് (H.S.) തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി.) തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പിന്തുണ അറിയിച്ചതായി രാജ്യസഭാ എം.പി. ഡെറക് ഒബ്രയ
mamatha


New delhi, 25 മെയ് (H.S.)

തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി.) തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പിന്തുണ അറിയിച്ചതായി രാജ്യസഭാ എം.പി. ഡെറക് ഒബ്രയാന്‍. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സി.ജെ.പി.ക്ക് പിന്തുണ അറിയിച്ചത്. 'പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും. ഒപ്പം കോക്രോച്ച് ജനതാ പാര്‍ട്ടിയോടുള്ള തങ്ങളുടെ താല്‍പ്പര്യവും പിന്തുണയും അവര്‍ പ്രകടിപ്പിച്ചു,' - ഡെറക് ഒബ്രയാന്‍ എക്‌സില്‍ കുറിച്ചു.

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിജീത് ദീപ്കെ മേയ് 16-നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേജ് ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതെന്ന പേരില്‍ പ്രചരിച്ച പരാമര്‍ശത്തോടുള്ള പ്രതിഷേധമായാണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത്. പാറ്റയെ തങ്ങളുടെ അടയാളമായി സ്വീകരിച്ച ഈ കൂട്ടായ്മ പരിഹാസരൂപേണയുള്ള മീമുകളിലൂടെയും പോസ്റ്റുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനശ്രദ്ധ നേടി. 'തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, എപ്പോഴും ഓണ്‍ലൈനില്‍ ഇരിക്കുന്നവര്‍' തുടങ്ങിയ മാനദണ്ഡങ്ങളാണ് തമാശരൂപേണ ഇവര്‍ തങ്ങളുടെ മെമ്പര്‍ഷിപ്പിനായി നിശ്ചയിച്ചിരുന്നത്.

സമീപകാലത്ത് നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചു. പല അക്കൗണ്ടുകളും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെടുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്തതായും അദ്ദേഹം പരാതിപ്പെട്ടു. നിലവില്‍ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ ആരംഭിച്ച പുതിയ എക്‌സ് അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News