Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 മെയ് (H.S.)
തിരുവനന്തപുരം :
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ബലത്തിലാണ് കോൺഗ്രസ്-യു.ഡി.എഫ്. സഖ്യം അധികാരത്തിലേറിയ ഉടൻ തന്നെ, മുനമ്പത്തെ ഭൂമി 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള വഖഫ് ബോർഡിന് തങ്ങളുടെ യജമാനന്മാർ ആരാണെന്ന് കൃത്യമായി അറിയാമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
നരേന്ദ്ര മോദി സർക്കാരും, രണ്ട് കേന്ദ്രമന്ത്രിമാരും നാല് എം.പി.മാരും മൂന്ന് എം.എൽ.എ.മാരും അടക്കമുള്ള ജനപ്രതിനിധികളും 30 ലക്ഷം മലയാളി വോട്ടർമാരും അടിയുറച്ച പിന്തുണയുമായി കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐ.യും പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന, നട്ടെല്ലില്ലാത്ത കോൺഗ്രസിന് എല്ലാ മലയാളികൾക്കും വേണ്ടി നിലകൊള്ളാൻ ഒരിക്കലുമാവില്ല. അവർ അതിന് തയ്യാറാവുകയുമില്ല. ഇത് വെറുമൊരു ഭൂമി തർക്കം മാത്രമല്ല. ആരാണ് യഥാർത്ഥത്തിൽ മലയാളികൾക്കൊപ്പം നിൽക്കുന്നതെന്ന് തിരിച്ചറിയാനുള്ള സമയം കൂടിയാണിത്. ആരാണ് തങ്ങൾക്കൊപ്പം അടിയുറച്ച് നിലകൊള്ളുന്നതെന്ന് മുനമ്പത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S