Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 മെയ് (H.S.)
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കുത്തനെ കൂടി. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് കൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുപ്രകാരം പെട്രോളിന് ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും അധികമായി നല്‍കേണ്ടിവരും.
തുടര്‍ച്ചയായ വിലവര്‍ധനവ് സാധാരണ ജനങ്ങളുടെ കുടുംബബജറ്റിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ഇന്ധനച്ചെലവ് കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും പൊതുഗതാഗത നിരക്കുകളും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഇന്ധനവില ഉയരാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. വിലവര്‍ധനവ് വരും ദിവസങ്ങളില്‍ വിവിധ മേഖലകളിലെ ചെലവുകളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
---------------
Hindusthan Samachar / Sreejith S