മുൻ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.
Ernakulam , 26 മെയ് (H.S.) മുൻ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇഡി സമൻസ് ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി തള്ളി ഇഡി അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്
High Court of Kerala


Ernakulam , 26 മെയ് (H.S.)

മുൻ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഇഡി സമൻസ് ചോദ്യം ചെയ്ത് സിഎംആർഎൽ കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി തള്ളി ഇഡി അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ പ്രതിയായ കേസാണ് സിഎംആർഎൽ മാസപ്പടി കേസ്.

മാസപ്പടി കേസിൽ സിഎംആര്എല് കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള് റദ്ദാക്കണമെന്ന് ഹര്ജിയിലെ ആവശ്യപ്പെടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥർ അന്വേഷണത്തിൻ്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമായിരുന്നു സിഎംആർഎൽ കമ്പനിയുടെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി തള്ളുകയായിരുന്നു. ഒരേ വിഷയത്തിൽ പല കേന്ദ്ര ഏജൻസികൾ ഒരേസമയം അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇഡിയുടെ നടപടികൾ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു സിഎംആർഎല്ലിൻ്റെ വാദം.

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ നിരവധി ആരോപണങ്ങള്ക്ക് പിന്നാലെയാണ് സിഎംആർഎൽ പ്രതിക്കൂട്ടിലായത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി സ്ഥാപനത്തിന് സിഎംആർഎൽ വഴി വലിയ തുകകൾ നിയമവിരുദ്ധമായി നൽകിയെന്നായിരുന്നു പ്രധാന ആരോപണം.

ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഒന്നിലധികം ഹർജികൾ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. എന്നാൽ നിലവിൽ ഈ കേസ് കേന്ദ്ര ഏജൻസികളായ ഇഡി, സിബിഐ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) എന്നിവയുടെ പരിഗണനയിലാണുള്ളത്. സീനിയർ മാനേജർ എൻസി ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ചു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെഎസ് സുരേഷ് കുമാർ, മാനേജിങ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്ത എന്നിവരാണ് ഇപ്പോള് കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്താണ് മാസപ്പടി വിവാദം

കൊച്ചിന് മിനറല് ആന്ഡ് റൂട്ടൈല്സ് (സിഎംആര്എല്) എന്ന സ്വകാര്യ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്സ് എന്ന കമ്പനിക്ക് നല്കാത്ത സേവനത്തിന് പ്രതിഫലം നല്കിയെന്ന ഇന്ററിം സെറ്റില്മെന്റ് ബോര്ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്.

സിഎംആര്എല്ലില് നിന്ന് എക്സാലോജിക് സൊല്യൂഷന്സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല് 2020 കാലയളവിലാണ് സിഎംആര്എല് വീണയുടെ കമ്പനിക്ക് പണം നല്കിയതെന്നും ഇന്ററിം സെറ്റില്മെന്റ് ബോര്ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

ഈ വെളിപ്പെടുത്തലിന് പിന്നാലെ, വീണയ്ക്കും പിണറായി വിജയനും സര്ക്കാരിനും സിപിഎമ്മിനുമെതിരേ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചു. മൂവാറ്റുപുഴ എംഎല്എ മാത്യു കുഴല്നാടന് ഈ വിഷയം സഭയിലും ഉന്നയിച്ചിരുന്നു. അതോടെ മാസപ്പടി ആരോപണം കത്തിപ്പടര്ന്നു.

എന്നാല് അതിനിടെ സിഎംആര്എല്ലില് നിന്ന് കൈപ്പറ്റിയ പണത്തിന് വീണ ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പ് കണ്ടെത്തുകയും അതിന്റെ റിപ്പോര്ട്ട് പുറത്തെത്തുകയും ചെയ്തു. വീണയെ തുണയ്ക്കുന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്.

2019 ജനുവരി 25 നാണ് സിഎംആർഎല്ലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതിവെട്ടിച്ചതായി കണ്ടെത്തിയിരുന്നു.

കൂടാതെ നിയമ വിരുദ്ധമായി കോടിക്കണക്കിന് രൂപ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നൽകിയതിന്റെ തെളിവുകളും പരിശോധനയിൽ ലഭിച്ചു. വീണയും എക്സാ ലോജിക് കമ്പനിയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News