ലുലു ഹൈപ്പര്മാര്ക്കറ്റില് വൻ ബക്രീദ് ഓഫര്; ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്ക്കും കിഴിവ്
Palakkad , 26 മെയ് (H.S.) ബക്രീദ് ആഘോഷമാക്കാൻ ലുലുവില് ബിഗ് ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റില് നിന്ന് നിത്യോപയോഗ സാധനങ്ങള് മികച്ച വിലക്കുറവില് ഉപഭോക്താക്കള്ക്ക് വാങ്ങാൻ സാധിക്കും. ബക്രീദ് വിഭവങ്ങളും പെരുന്നാള് അവശ്യവസ്തുക്
Lulu


Palakkad , 26 മെയ് (H.S.)

ബക്രീദ് ആഘോഷമാക്കാൻ ലുലുവില് ബിഗ് ഈദ് സേവേഴ്സ് സെയിലിന് തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റില് നിന്ന് നിത്യോപയോഗ സാധനങ്ങള് മികച്ച വിലക്കുറവില് ഉപഭോക്താക്കള്ക്ക് വാങ്ങാൻ സാധിക്കും.

ബക്രീദ് വിഭവങ്ങളും പെരുന്നാള് അവശ്യവസ്തുക്കളും ആകർഷകമായ ഓഫറുകളില് ഇക്കാലയളവില് വാങ്ങാൻ കഴിയും. നിത്യോപയോഗ സാധനങ്ങള്ക്കും, പഴം പച്ചക്കറി ഉത്പ്പന്നങ്ങള്ക്കും ലുലു ഹൈപ്പർമാർക്കറ്റില് മികച്ച വിലക്കുറവുണ്ട്. ലുലു കണക്ട് സ്റ്റോറില് സ്മാർട്ട് ഫോണുകള്ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്ക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകള്, സ്മാർട്ട് ടി.വി എന്നിവയെല്ലാം ഓഫറില് സ്വന്തമാക്കാം.ബിഗ് ഈദ് സേവേഴ്സ് ഓഫർ സെയില് മെയ് 28ന് അവസാനിക്കും.

ലുലു ഹൈപ്പർമാർക്കറ്റില് തുടരുന്ന ബാക്ക് ടു സ്കൂള് ഓഫറും ഉപഭോക്താക്കള്ക്ക് ആസ്വദിക്കാൻ സാധിക്കും. വിദ്യാർത്ഥികള്ക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്കൂള് ഉത്പ്പന്നങ്ങളുമായി വില്പ്പന തുടരുകയാണ്. 50 ശതമാനം വരെ വിലക്കുറവില് ലുലു ഹൈപ്പര്മാര്ക്കറ്റില് നിന്ന് പഠനോപകരണങ്ങളും സ്കൂള് ഉത്പ്പന്നങ്ങളും വാങ്ങാം. സകൂള് ബാഗുകള്, വാട്ടര് ബോട്ടിലുകള്, ഷൂസ്, തുടങ്ങിയവ ഓഫര് സെയിലിലൂടെ ലുലുവില് നിന്ന് സ്വന്തമാക്കാം. . പ്രമുഖ ബ്രാന്ഡുകളുടെ ഇന്സ്ട്രുമെന്റ് ബോക്സുകള്, നോട്ട്ബുക്കുകള് , ലാപ്ടോപ്പുകള് എന്നിവ മികച്ച വിലക്കുറവില് ലഭ്യമാണ്. ബാക്ക് ടു സ്കൂള് ഓഫർ മെയ് 31ന് സമാപിക്കും.

ലുലു സ്റ്റൈല് ഐക്കണ് പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ;

ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം

കൊച്ചി: ലുലു ഫാഷൻ വീക്ക് പത്താം എഡിഷന്റെ സ്റ്റൈല് ഐക്കണ് പുരസ്കാരം ഏറ്റുവാങ്ങി നടൻ നസ്ലിൻ. നാല് ദിവസം നീണ്ട ഫാഷൻ ഷോയ്ക്ക് താരപ്രഭയില് സമാപനമായി. സ്പോർട്ട്സ് അവതാരകനായ ഷൈജു ദാമോദറിന്റെ കമൻട്രിയോടെയാണ് നസ്ലിനെ ലുലു ഫാഷൻ വേദി സ്വീകരിച്ചത്. നസ്ലിനെ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം പൊന്നാട ചാർത്തി. സ്റ്റൈല് ഐക്കണ് പുരസ്കാരം ഷൈജു ദാമോദരനും ലുലു റീജണല് ഡയറക്ടർ സുധീഷ് ചെരിയിലും, ലുലു മീഡിയ ഹെഡ് എൻബി സ്വരാജും ചേർന്ന് സമ്മാനിച്ചു.

ചടങ്ങില് വിവിധ റീട്ടെയില് ബ്രാൻഡുകള്ക്കുള്ള പുരസ്കാരദാനവും അരങ്ങേറി. നാല് ദിവസമായി അരങ്ങേറിയ ഫാഷൻ വേദിയില് നടി മോക്ഷ, വിൻസി അലോഷ്യസ്, ഗോപിക രമേഷ്, ആൻസണ് പോള്, സാധിക വേണുഗോപാല്, പ്രാച്ചി തെഹ്ളാൻ, രാജിവ് പിള്ള, അഭിമന്യു ഷമ്മി തിലകൻ, ഗോവിന്ദ് പത്മസൂര്യ ,സുഭ്ര അയ്യപ്പ, ഗോകുല് ഗണേഷ്, പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യൻ കദൂര്യ, അരുണിമ ജയൻ, അക്ഷയ് ബാബുരാജ്, ജിബിൻ ജോർജ് തുടങ്ങിയവർ ചുവടുവച്ചു. അന്താരാഷ്ട്ര ബ്രാൻഡുകള് അണി നിരന്ന ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിച്ചത് ബ്ലാക്ക് ബെറീസ് ആണ്. അമുക്തി, കില്ലർ എക്സ് എന്നീവരാണ് പവേർഡ് ബൈ പാർട്ട്ണേഴ്സ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News