സംസ്ഥാനത്ത് ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു.
Thiruvananthapuram , 26 മെയ് (H.S.) സംസ്ഥാനത്ത് ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. 2,90,398 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടി. 30561 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ 60 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും മു
PLUS TWO RESULT 2026


Thiruvananthapuram , 26 മെയ് (H.S.)

സംസ്ഥാനത്ത് ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. 2,90,398 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും വിജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടി. 30561 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ 60 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും നേടി. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഫലം പ്രഖ്യാപനം നടത്തിയത്.

3,72,423 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ അതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ആകെ 77.81 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയമെങ്കിൽ ഇത്തവണ മുൻ വർഷത്തേക്കാൾ 0.16 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. പരീക്ഷയിൽ ഒരു വിഷയത്തിന് പരാജയപ്പെട്ടവർക്ക് ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.

1,67,475 പെൺകുട്ടികളും 122906 ആൺകുട്ടികളുമാണ് എല്ലാ വിഷയങ്ങൾക്കും ജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സയൻസ് ഗ്രൂപ്പിൽ 84.51 ശതമാനവും ഹ്യുമാനിറ്റീസിൽ 66.38 ശതമാനം പേരും കൊമേഴ്സ് 74.74 ശതമാനം വിദ്യാർഥികളുമാണ് വിജയിച്ചത്. ഇത്തവണ പെൺകുട്ടികളുടെ വിജയശതമാനത്തിൽ വർധനയുണ്ട്.

സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 72.66 ശതമാനം പേർ വിജയം കണ്ടു. എയിഡഡ് സ്കൂളുകളിൽ 82.82 ശതമാനം പേർ വിജയിച്ചപ്പോൾ അൺ എയിഡഡ് മേഖലയിൽ 78.18 ആണ് വിജയശതമാനം. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ആകെ 72.82 ശതമാനം പേർ വിജയിച്ചപ്പോൾ 50 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.കേരള കലാമണ്ഡലത്തിൽ 82.54 ശതമാനം വിദ്യാർഥികൾ വിജയച്ചപ്പോൾ ഇവിടെ രണ്ട് പേർാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.

വിജയ ശതമാനം കൂടിയ ജില്ലയായി ഇടുക്കി മാറി. 84.64ശതമാനം പേരാണ് വിജയിച്ചത്. 71.72ശതമാനം പേർ വിജയിച്ച കാസർകോടാണ് കുറഞ്ഞ വിജയശതമാനം രേഖപ്പെടുത്തിയ ജില്ല. സർക്കാർ സ്കൂളുകളടക്കം ആകെ 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ ഒൻപത് സർക്കാർ വിദ്യാലയങ്ങളും ഉൾപ്പെടുന്നു. മുഴുവൻ മാർക്കും ലഭിച്ച 60 പേരിൽ 50 പേർ പെൺകുട്ടികളും 10 പേർ ആൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ലയായി മലപ്പുറം മാറി. തിരൂരങ്ങാടി ഗവ ഹയർസെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 72.49 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ആകെ 18311 പേർ ഉപരി പഠനത്തിന് അർഹരായി. 162 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷാഫലം അറിയുന്ന ലിങ്കുകൾ

https://results.hse.kerala.gov.in/results

https://results.kite.kerala.gov.in

https://results.digilocker.gov.in

ഇൻ്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് എസ്എംഎസ് സേവനം

ഇൻ്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് KERALA12 എന്ന് ടൈപ്പ് ചെയ്ത് 56263 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് തങ്ങളുടെ പരീക്ഷാ ഫലം ഫോണിൽ ലഭ്യമാക്കാവുന്നതാണ്.

ഓൺലൈൻ വഴി ലഭിക്കുന്ന സ്കോർ കാർഡിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച മാർക്കുകൾ, ആകെ മാർക്ക്, ഗ്രേഡുകൾ, തുടർപഠനത്തിനുള്ള യോഗ്യത എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഓൺലൈനിൽ ലഭ്യമാകുന്ന ഈ മാർക്ക് ഷീറ്റുകൾ തികച്ചും താൽകാലികമാണെന്നും യഥാർഥ സർട്ടിഫിക്കറ്റുകൾ പിന്നീട് സ്കൂളുകൾ വഴി കൃത്യമായി വിതരണം ചെയ്യുമെന്നും വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News