പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ആശാറാം ബാപ്പുവിനെതിരെയുള്ള ജീവപര്യന്തം തടവ് ശരിവച്ച് രാജസ്ഥാൻ ഹൈക്കോടതി.
Jodhpur, 27 മെയ് (H.S.) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ആശാറാം ബാപ്പുവിനെതിരെയുള്ള ജീവപര്യന്തം തടവ് ശരിവച്ച് രാജസ്ഥാൻ ഹൈക്കോടതി. 2018 ലെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതിയുടെ അന്തിമ
Asaram Bapu


Jodhpur, 27 മെയ് (H.S.)

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ആശാറാം ബാപ്പുവിനെതിരെയുള്ള ജീവപര്യന്തം തടവ് ശരിവച്ച് രാജസ്ഥാൻ ഹൈക്കോടതി. 2018 ലെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് കോടതിയുടെ അന്തിമ വിധി.

ജസ്റ്റിസ് അരുൺ മോണ്ട, ജസ്റ്റിസ് യോഗേന്ദ്ര കുമാർ പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് പ്രതികളായ ശരത് ചന്ദ്ര, ശിൽപി എന്നിവരെ കോടതി വെറുതെവിട്ടു. വിധി പ്രകാരം ആശാറാം ജോധ്പൂർ സെൻട്രൽ ജയിലിൽ ഉടനെ തന്നെ കീഴടങ്ങേണ്ടതുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ബലാത്സംഗ കുറ്റങ്ങൾ, പോക്സോ, ജുവനൈൽ ജസ്റ്റിസ് കുറ്റകൃത്യങ്ങൾ എന്നിവ പ്രതിക്കെതിരെ ബെഞ്ച് ശരിവച്ചിട്ടുണ്ടെങ്കിലും ചില കുറ്റങ്ങളിൽ നിന്ന് ആശാറാം മോചിതനായിട്ടുമുണ്ട്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളിലുള്ള തെളിവുകളുടെ അഭാവം കാരണം ആശാറാമിനെ കോടതി കുറ്റവിമുക്തനാക്കി.

2025 ഒക്ടോബർ മുതൽ ജാമ്യം

2024 മാർച്ചിൽ സ്വകാര്യ ആശുപത്രിയിൽ വൈദ്യചികിത്സയ്ക്കായി ആശാറാമിന് ആദ്യമായി 10 ദിവസത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനുശേഷം ജാമ്യം നീട്ടുന്നത് പതിവായി തുടർന്നു. 2025 ജനുവരിയിൽ ആരോഗ്യ കാരണങ്ങളാൽ ആശാറാമിന് സുപ്രീം കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. 2025 ഒക്ടോബറിൽ വീണ്ടും രാജസ്ഥാൻ ഹൈക്കോടതി അദ്ദേഹത്തിന് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നിലവിലും പ്രതി ജാമ്യത്തിൽ കഴിയുകയാണ്.

രണ്ട് ദിവസം മുമ്പ് ഈ ജാമ്യത്തിൻ്റെ കാലാവധി ജൂലൈ 7 വരെ നീട്ടിയിരുന്നു. തടവിലിരിക്കെ ആശാറാമിന് ജാമ്യം ലഭിക്കുന്നതിനായി അദ്ദേഹത്തിൻ്റെ അഭിഭാഷകർ ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും സുപ്രീം കോടതിയിലുമായി നിരവധി ഹർജികൾ സമർപ്പിച്ചിരുന്നു.

എന്തായിരുന്നു കേസ്

10 വര്ഷങ്ങള്ക്ക് മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില് വച്ച് ആശാറാം ബാപ്പു ബലാത്സംഗം ചെയ്തതായുളള സൂറത്ത് സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ആദ്യം നടപടി ഉണ്ടാവുന്നത്. ആശാറാമും മകന് നാരായണ് സായിയും തങ്ങളെ ബലാത്സംഗം ചെയ്തതായി യുവതിയും സഹോദരിയും ആരോപിച്ചിരുന്നു.

വര്ഷങ്ങളോളം വിവിധ ആശ്രമങ്ങളില് വച്ച് സ്വയം പ്രഖ്യാപിത ആള്ദൈവം തന്നെ ബലാത്സംഗം ചെയ്തുവെന്നും അവിടെ ബന്ദിയാക്കിയെന്നും പരാതിയില് സ്ത്രീ ആരോപിച്ചിരുന്നു. 2013ലാണ് കേസ് ആദ്യം രജിസ്റ്റര് ചെയ്തത്. കേസിൻ്റെ അന്വേഷണത്തിലുടനീളം 68 പേരുടെ മൊഴിയെടുത്തിരുന്നു.

ഭക്തിയുടെ മറവിലെ പീഡനത്തിൻ്റെ സംഭവവികാസങ്ങൾ ഇങ്ങനെ

2013 ഓഗസ്റ്റ് 15

രാജസ്ഥാനിലെ മനായി ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആശാറാം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി.

2013 ഓഗസ്റ്റ് 21

ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് മഥാനിയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

2013 ഓഗസ്റ്റ് 31

ഇൻഡോറിന് സമീപത്തെ ആശ്രമത്തിൽ നിന്ന് പൊലീസ് ആശാറാമിനെ അറസ്റ്റ് ചെയ്ത് ജോധ്പൂരിലേക്ക് കൊണ്ടുവന്നു.

2013 നവംബർ 5

ജോധ്പൂർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

2018 ഏപ്രിൽ 25

പ്രത്യേക കോടതി ആശാറാമിന് ജീവിതാവസാനം വരെ കഠിന തടവ് വിധിച്ചു. മറ്റ് പ്രതികളായ ശിൽപിക്കും ശരത്ചന്ദ്രയ്ക്കും 20 വർഷം തടവ് ശിക്ഷയും ലഭിച്ചു.

2024 മാർച്ച്

ആരോഗ്യപ്രശ്നങ്ങൾ കാരണം ആദ്യമായി 10 ദിവസത്തെ ജാമ്യം അനുവദിച്ചു.

2025 ജനുവരി

സുപ്രീം കോടതി മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

2025 ഒക്ടോബർ

രാജസ്ഥാൻ ഹൈക്കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

2026 ഏപ്രിൽ 20

ഹൈക്കോടതിയിൽ അപ്പീലുകളുടെ അന്തിമ വാദം പൂർത്തിയായി

2026 മേയ് 27

രാജസ്ഥാൻ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ ശരിവെച്ചു. എന്നാൽ മറ്റ് രണ്ട് പ്രതികളെ വെറുതെവിട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News