ഈ ഡീലിന് എന്താണ് സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് വൈകാതെ പുറത്തുവരും; ഇ.പി. ജയരാജൻ
Thiruvananthapuram,27 മെയ് (H.S.) തിരുവനന്തപുരം : പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനേയും കുടുംബത്തേയും വേട്ടയാടി അതിലൂടെ പാർട്ടിയെ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ഡീലിന് എന്താണ് പകരം
EP jayarajan


Thiruvananthapuram,27 മെയ് (H.S.)

തിരുവനന്തപുരം : പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനേയും കുടുംബത്തേയും വേട്ടയാടി അതിലൂടെ പാർട്ടിയെ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ഡീലിന് എന്താണ് പകരം നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തുവരുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ‌ കുറിച്ചു.

പിണറായി വിജയനെ ഭയന്ന് സഭയിൽ ഇരിക്കാൻ കഴിയാത്ത ഭരണപക്ഷം ഈ രീതിയിൽ വിരട്ടാനും ഭയപ്പടുത്താനും നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ല. ഇതിനെതിരെ കേരള ജനത ഒന്നിക്കും. ഈ ഡീലിനെ പ്രതിരോധിക്കാൻ എല്ലാവിഭാഗം ജനങ്ങളും തെരുവിലിറങ്ങുമെന്നും അദ്ദേഹം കുറിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News