ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖർ എംഎൽഎ
Thiruvananthapuram , 27 മെയ് (H.S.) മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാന
Rajeev Chandrasekhar


Thiruvananthapuram , 27 മെയ് (H.S.)

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല; അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. രണ്ടല്ല ഒന്നാണ്.

സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല.

ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ബിജെപി/എൻഡിഎ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.ആർ.എൽ - എക്സാലോജിക് കേസിൽ കേരള ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പിണറായി വിജയന്റെ മകളുടെയും ബന്ധപ്പെട്ടവരുടെയും വീടുകൾ റെയ്ഡ് ചെയ്ത ഇ.ഡി (ED) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ കാറുകൾ തകർക്കുകയും ചെയ്ത സംഭവം ലജ്ജാകരമാണെന്ന് ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു

സി.പി.എം നേതാക്കൾക്കെതിരെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ അന്വേഷണം നടത്താൻ ആർക്കും കേരളത്തിൽ സാധ്യമല്ലെന്ന അവസ്ഥയാണുള്ളത്. തങ്ങൾ നിയമത്തിന് അതിീതരാണെന്നും ആർക്കും തങ്ങളുടെ തെറ്റിനെ ചോദ്യം ചെയ്യാൻ ചെയ്യാനാവില്ല എന്നുള്ള സിപിഎമ്മിന്റെ

ധാർഷ്ട്യമാണ് കേരളം കണ്ടത്.

കേസ് അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരെ കല്ലും കട്ടയും ഉപയോഗിച്ച് അക്രമിക്കുകയും വധശ്രമത്തിന് ഒരുങ്ങുകയും ചെയ്തപ്പോൾ പോലീസ് നിഷ്ക്രിയമായി നോക്കിനിന്നു.പോലീസിന്റെ മൃദു സമീപനം സിപിഎം പ്രവർത്തകർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി. എക്സാലോജിക് കേസിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തൽ കോൺഗ്രസ് പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും പ്രതികൂട്ടിലാക്കി.തന്മൂലം ഇ. ഡിയുടെ അന്വേഷണവുമായി സഹകരിക്കാൻ പോലീസും തയ്യാറാകുന്നില്ല. നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പിണറായിക്കും കൂട്ടർക്കും ഉണ്ടായിരിക്കെ, ഇ.ഡി യുടെ അന്വേഷണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചു പിന്തിരിപ്പിക്കാൻ സിപിഎം ശ്രെമിക്കുന്നത് ഒട്ടും ന്യായീകരിക്കാൻ ആവില്ല.

കേരളത്തെ മമതാ ബാനർജിയുടെ ബംഗാൾ ആക്കി മാറ്റാനുള്ള സിപിഎം ശ്രമത്തെ എന്ത് വില കൊടുത്തും ബിജെപി ചെറുക്കും എന്ന് ബിജെപി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News