'പിണറായി അരുതാത്തതൊന്നും ചെയ്യില്ല, അദ്ദേഹത്തെ സ്പര്ശിക്കാൻ ആര് വന്നാലും നടക്കില്ല'; കെടി ജലീല്
Malappuram , 27 മെയ് (H.S.) മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടന്നതിന് പിന്നാലെ പിന്തുണയുമായി മുൻ മന്ത്രി കെടി ജലീല് രംഗത്ത്. പിണറായിയുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി കാര്യമായ രേഖകള് ഒന്നും ലഭിച്ചില്ലെന്ന റിപ്പോ
K T Jaleel


Malappuram , 27 മെയ് (H.S.)

മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടന്നതിന് പിന്നാലെ പിന്തുണയുമായി മുൻ മന്ത്രി കെടി ജലീല് രംഗത്ത്.

പിണറായിയുടെ വീട്ടിലെ പരിശോധന പൂർത്തിയാക്കി കാര്യമായ രേഖകള് ഒന്നും ലഭിച്ചില്ലെന്ന റിപ്പോർട്ടുകള് പുറത്തുവന്നതിന് പിന്നാലെയാണ് കെടി ജലീല് മുൻ മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില് എല്ലാവിധ പിന്തുണയും നല്കുന്നുവെന്ന് അറിയിച്ചത്.

നിയമസഭയില് യാതൊരു മടിയുമില്ലാതെ ഇരുകാരങ്ങളും ഉയർത്തി കൈകള് ശുദ്ധമാണെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാർ ഒരുമിച്ച് ഇറങ്ങിവന്നാലും നടക്കില്ലെന്നും ജലീല് പറഞ്ഞു. കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയനെന്നും ജലീല് തന്റെ ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.

കെടി ജലീലിന്റെ വാക്കുകള്

മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

കേരള നിയമസഭയില് തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് ഈ കൈകള് ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങള് അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തല് ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തില് വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോള് അതിന് ആ തടി പോരെന്ന് തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.

പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.

അതേസമയം, പിണറായി വിജയന്റെ വീട്ടില് നടന്ന റെയ്ഡ് ഉച്ചകഴിഞ്ഞതിന് പിന്നാലെയാണ് അവസാനിച്ചത്. ഇതിന് പിന്നാലെ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമത്തില് അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടില് നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു സംഭവവികാസം.

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില് വന് സംഘര്ഷ സാഹചര്യമാണ് റെയ്ഡിന് പിന്നാലെ ഉടലെടുത്തത്. സിപിഎം പ്രവര്ത്തകര് കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന് ശ്രമിക്കുകയായിരുന്നു. തടയാന് ശ്രമിച്ച പൊലീസുകാരുടെ ഹെല്മെറ്റ് പ്രവര്ത്തകര് ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിയുകയും ചെയ്തിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News