മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് യെല്ലോ അലര്ട്ട്, ജാഗ്രത നിര്ദേശം
Thiruvananthapuram , 27 മെയ് (H.S.) സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയോടെ ഇന്ന് നാല് ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്ത് ഇന്ന് ഒരിടത്തും ജാഗ്രത നിർദേശം ഉണ്ടായിരുന്നില്ല. നിലവില് തിര
Weather update


Thiruvananthapuram , 27 മെയ് (H.S.)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയോടെ ഇന്ന് നാല് ജില്ലകളില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്ത് ഇന്ന് ഒരിടത്തും ജാഗ്രത നിർദേശം ഉണ്ടായിരുന്നില്ല. നിലവില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റർ മുതല് 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറില് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റർ വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല് ജാഗ്രത നിർദേശം

കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില് മുതല് പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതല് ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല് അഴീക്കല് ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല് മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതല് കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല് പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല് രാമനാട്ടുകര വരെ), കാസറഗോഡ്, കണ്ണൂർ (കുഞ്ചത്തൂർ മുതല് കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില് ഇന്ന് (27/05/2026) ഉച്ചയ്ക്ക് 02.30 മുതല് നാളെ (28/05/2026) രാത്രി 11.30 വരെ 0.8 മുതല് 1.4 മീറ്റർ വരെ ഉയർന്ന തിരമാലകള് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു..

കന്യാകുമാരി തീരത്ത് കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (28/05/2026) രാത്രി 11.30 വരെ 1.2 മുതല് 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടല്ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല് അപകട മേഖലകളില് നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല് പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില് കടലിലേക്ക് മത്സ്യബന്ധന യാനങ്ങള് ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല് തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില് കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മല്സ്യബന്ധന യാനങ്ങള് (ബോട്ട്, വള്ളം, മുതലായവ) ഹാർബറില് സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള് തമ്മില് സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില് ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല് പ്രത്യേകം ജാഗ്രത പുലർത്തുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News