തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിയെ ശരിവച്ച് സുപ്രീം കോടതി.
Newdelhi , 27 മെയ് (H.S.) തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിയെ ശരിവച്ച് സുപ്രീം കോടതി. സെക്ഷൻ 21(3) പ്രകാരം എസ്ഐആർ പ്രക്രിയ ഭരണാഘടനാ തത്വങ്ങളെയോ നിയമങ്ങളെയോ ലംഘിക്കുന്നില
Supreme Court


Newdelhi , 27 മെയ് (H.S.)

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിയെ ശരിവച്ച് സുപ്രീം കോടതി. സെക്ഷൻ 21(3) പ്രകാരം എസ്ഐആർ പ്രക്രിയ ഭരണാഘടനാ തത്വങ്ങളെയോ നിയമങ്ങളെയോ ലംഘിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചിൻ്റെതാണ് വിധി.

എസ്ഐആറുമായി ബന്ധപ്പെട്ട് പോൾ പാനൽ അതിൻ്റെ നിയമപരമായ അധികാരങ്ങൾക്ക് പുറത്ത് പ്രവർത്തിച്ചുവെന്ന് പറയാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

കൃത്യവും സുതാര്യവുമായ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് എസ്ഐആർ എന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രക്രിയ ഇന്ത്യൻ ഭരണഘടനക്ക് ജീവൻ നൽകുന്നാതാണ്. പതിവ് പുനഃപരിശോധനയ്ക്കായി പരിഗണിക്കുന്ന സാധാരണ രീതികളുമായി എല്ലാ കാര്യങ്ങളിലും പൊരുത്തപ്പെടാത്തതിനാൽ മാത്രം ഈ നടപടിക്രമം അസാധുവാക്കാൻ കഴിയില്ല ബെഞ്ച് കൂട്ടിച്ചേർത്തു.

എസ്ഐആർ പ്രക്രിയക്കിടെ അന്നത്തെ പോൾ പാനൽ സ്വീകരിച്ച നടപടിക്രമവും സുപ്രീം കോടതി ശരിവച്ചു. ഈ പരിഷ്കരണം നിയമാനുസൃതവും ഭരണഘടനാപരവുമായ ഉദ്ദേശ്യത്തോടെയാണ് സ്ഥാപിച്ചതെന്നും ന്യായമായ ഒരു പ്രക്രിയയാണ് സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബിഹാർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നത്. ഭരണഘട്ടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം, അതിൻ്റെ കീഴിൽ നിർമ്മിച്ച നിയമങ്ങൾ എന്നിവ പ്രകാരം എസ്ഐആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്ന് ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജനുവരി 29 ന്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളായ മനോജ് കുമാർ ഝാ, കെ.സി. വേണുഗോപാൽ, മഹുവ മൊയ്ത്ര, രാഷ്ട്രീയ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവർ സമർപ്പിച്ച ഹർജികൾക്കൊപ്പം സുപ്രീം കോടതി വിധി പറയാൻ മാറ്റിവച്ചു.

ബിഹാറിൽ വോട്ടെടുപ്പ് പാനൽ ആരംഭിച്ചതും പിന്നീട് പശ്ചിമ ബംഗാൾ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതുമായ എസ്ഐആര് പ്രക്രിയയുടെ നിയമസാധുതയും ഹർജികൾ ചോദ്യം ചെയ്യുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് നടത്തിയ എസ്ഐആർ നടപടിക്രമങ്ങളുടെ സമയം, രീതി, വ്യാപ്തി എന്നിവ വലിയ തോതിലുള്ള അവകാശനിഷേധത്തിന് കാരണമായെന്ന് ഹർജിക്കാർ വാദിച്ചു. 2025 ജൂൺ 24-ലെ വിജ്ഞാപനത്തിലൂടെയാണ് എസ്ഐആർ പ്രക്രിയ ആദ്യമായി ബിഹാറിൽ ആരംഭിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News