ഇഡി റെയ്ഡ്: 'രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണും, ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല' - പിണറായി വിജയൻ
Thiruvananthapuram, 27 മെയ് (H.S.) തന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിലൂടെ തന്നെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തളർത്താമെന്ന്
ഇഡി റെയ്ഡ്: 'രാഹുൽ ഗാന്ധിക്ക് സന്തോഷമായി കാണും, ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല' - പിണറായി വിജയൻ


Thiruvananthapuram, 27 മെയ് (H.S.)

തന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിലൂടെ തന്നെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തളർത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പിണറായി വിജയന്റെ വാക്കുകളുടെ പ്രധാന പ്രസക്തഭാഗങ്ങൾ താഴെ പറയുന്നവയാണ്:

രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ വിമർശനം: എന്റെ വീട്ടിൽ കയറിയുള്ള പരിശോധന ഇഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി . ഈ പരിശോധന ചിലർക്കെല്ലാം വലിയ മനസംതൃപ്തി നൽകുമെന്നാണ് തോന്നുന്നത്, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെപ്പോലെ ഒരാൾക്ക്. കാരണം, എന്തുകൊണ്ടാണ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യാത്തതെന്നും എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യാത്തതെന്നുമായിരുന്നു രാഹുൽ ഗാന്ധി മുൻപ് നിരന്തരം ചോദിച്ചുകൊണ്ടിരുന്നത്

കോൺഗ്രസിന്റെ ഇരട്ടത്താപ്പ്: രാജ്യത്തിലെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാകാലത്തും ബിജെപി ഗവൺമെന്റ് തുടർന്നുവരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ തങ്ങളുടെ പാർട്ടിക്കാരല്ലാത്ത മറ്റ് പ്രതിപക്ഷ നേതാക്കൾക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന തരംതാണ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്

പോരാട്ടം തുടരും: ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇതൊരു തുടക്കം മാത്രമായിട്ടേ ഞങ്ങൾ കാണുന്നുള്ളൂ. ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള വേട്ടയാടൽ നടപടികൾ കൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല

പാർട്ടിയുടെ പിന്തുണ: ഇവിടെ പ്രകടമായി നിൽക്കുന്നത് നമ്മുടെ നാടിന്റെ വികാരവും പാർട്ടി സഖാക്കളുടെ വികാരവുമാണ്. പാർട്ടി ശത്രുക്കൾ പൊത്തിവലിക്കാൻ ഒരുങ്ങിയ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങൾക്ക് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

---------------

Hindusthan Samachar / Roshith K


Latest News