ദുബായില് നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റിന്റെ പകുതി മതി; വമ്പന് ഡിസ്കൗണ്ടുമായി എയര് ഇന്ത്യ എക്സ്പ്രസ്
Dubai , 28 മെയ് (H.S.) ഇന്ത്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വേനല്ക്കാല യാത്രകള് ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികള്ക്ക് സന്തോഷവാര്ത്ത. ടിക്കറ്റ് നിരക്കില് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് എയര് ഇന്ത്യ എക്സ്പ്രസ്. 50 ശത
AIR INDIA INTERNATIONAL FLIGHTS


Dubai , 28 മെയ് (H.S.)

ഇന്ത്യയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വേനല്ക്കാല യാത്രകള് ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികള്ക്ക് സന്തോഷവാര്ത്ത.

ടിക്കറ്റ് നിരക്കില് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് എയര് ഇന്ത്യ എക്സ്പ്രസ്. 50 ശതമാനം വരെ കിഴിവില് 5 ദശലക്ഷം സീറ്റുകള് വാഗ്ദാനം ചെയ്യുന്ന ഒരു വലിയ എക്സ്പ്രസ് സെയില് ആരംഭിക്കുകയാണ് എയര് ഇന്ത്യ എക്സ്പ്രസ്

ഒരാഴ്ചത്തേക്കായിരിക്കും ഈ ഓഫറിന്റെ കാലാവധി. ജൂണ് 15 നും ഒക്ടോബര് 10 നും ഇടയില് ആഭ്യന്തര, അന്തര്ദേശീയ റൂട്ടുകളിലുള്ള യാത്രകള്ക്കായി മെയ് 27 മുതല് മെയ് 31 വരെ 'എക്സ്പ്രസ് സെയില്' പ്രകാരം ബുക്കിംഗ് തുറന്നിരിക്കുമെന്ന് എയര്ലൈന് അറിയിച്ചു. ചെക്ക്-ഇന് ബാഗേജ് ഇല്ലാതെ വരുന്ന ലൈറ്റ് നിരക്കുകള്ക്കും എയര്ലൈന് നടത്തുന്ന ഒന്നിലധികം റൂട്ടുകളിലുടനീളമുള്ള വാല്യു നിരക്കുകള്ക്കും ഈ ഓഫര് ബാധകമാണ്.

എയര്ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല് ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്ക്ക് വില്പന കാലയളവില് കണ്വീനിയന്സ് ഫീസ് ഈടാക്കില്ല. പ്ലാറ്റ്ഫോമില് ലോഗിന് ചെയ്യുന്ന ടാറ്റ ന്യൂപാസ് അംഗങ്ങള്ക്ക് ബിസിനസ് ക്ലാസ് നിരക്കുകളില് 20 ശതമാനം വരെ കിഴിവുകള് ലഭിക്കും എന്നും എയര് ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില് അറിയിച്ചിട്ടുണ്ട്.

ടാറ്റ ന്യൂപാസ് അംഗങ്ങള്ക്ക് ഫ്ലൈറ്റ് ബുക്കിംഗുകളില് 300 രൂപ വരെ അധിക കിഴിവ് അണ്ലോക്ക് ചെയ്യാനും 8% വരെ ന്യൂകോയിനുകള് നേടാനും കഴിയും. കൂടാതെ മുന്ഗണനാ സേവനങ്ങള്, സൗജന്യ ഹോട്ട് മീല്സ്, ഉയര്ന്ന ബാഗേജ് അലവന്സ് എന്നിവ ഉള്പ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കും. സീറ്റ് സെലക്ഷന്, മുന്കൂട്ടി ബുക്ക് ചെയ്ത ഭക്ഷണം, അധിക ബാഗേജ് തുടങ്ങിയ ആഡ്-ഓണ് സേവനങ്ങളിലും എയര് ഇന്ത്യ എക്സ്പ്രസ് കിഴിവുകള് വാഗ്ദാനം ചെയ്യുന്നു.

'ഗൗര്മെയര്' ഹോട്ട് മീല്സിലും മറ്റ് അനുബന്ധ സേവനങ്ങളിലും ഉപഭോക്താക്കള്ക്ക് 30 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് എയര്ലൈന് അറിയിച്ചു. വിദ്യാര്ത്ഥികള്, മുതിര്ന്ന പൗരന്മാര്, സേവനമനുഷ്ഠിക്കുന്നവര്, വിരമിച്ച സായുധ സേനാംഗങ്ങള്, അവരുടെ ആശ്രിതര് എന്നിവര്ക്ക് പ്രത്യേക കിഴിവ് നിരക്കുകളും യാത്രാ ആനുകൂല്യങ്ങളും തുടര്ന്നും ലഭിക്കുമെന്ന് എയര്ലൈന് അറിയിച്ചു. എയര്ലൈന്റെ വെബ്സൈറ്റായ airindiaexpress.com, മൊബൈല് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News