'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേസിൽ ഡൽഹി ഹൈക്കോടതിയിൽ ഹര്ജിയില് നാളെ വാദം കേള്ക്കും
Newdelhi , 28 മെയ് (H.S.) സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഡിജിറ്റൽ കൂട്ടായ്മ ''കോക്രോച്ച് ജനതാ പാർട്ടി''യുടെ (CJP) എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയതിനെതിരെയുള്ള ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കൂട്ടായ്മയുടെ സ്ഥാപകൻ അഭിജ
Cockroach-Janata-Party


Newdelhi , 28 മെയ് (H.S.)

സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഡിജിറ്റൽ കൂട്ടായ്മ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയതിനെതിരെയുള്ള ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജി ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവിൻ്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെയും നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ശക്തമായ ക്യാമ്പയിൻ നയിക്കുന്നതിനിടെയാണ് സംഘടനയുടെ അക്കൗണ്ട് അധികൃതർ ബ്ലോക്ക് ചെയ്തത്.

എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'? രൂപീകരണത്തിന് പിന്നിൽ ഒരു കോടതി പരാമർശം

മുൻ ആം ആംദ്മി പാർട്ടി (എഎപി) പ്രവർത്തകനായ അഭിജീത് ദിപ്കെ മെയ് 16-നാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് രൂപം നൽകിയത്. സുപ്രീം കോടതിയിൽ അഭിഭാഷകരുടെ സീനിയർ പദവിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റകൾ, പരാദങ്ങൾ എന്നിവരെക്കുറിച്ച് നടത്തിയ പരാമർശം മാധ്യമങ്ങളിൽ വിവാദമായതിന് പിന്നാലെയായിരുന്നു ഈ കൂട്ടായ്മയുടെ ജനനം.

മാധ്യമങ്ങൾ തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യാജ ബിരുദങ്ങളുമായി നിയമരംഗത്തേക്ക് എത്തുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും യുവാക്കളെ വിമർശിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പിന്നീട് ശക്തമായ ഭാഷയിൽ വ്യക്തത വരുത്തിയിരുന്നു. എന്നാൽ, യുവാക്കളുടെ ശബ്ദം ഉയർത്താനും സർക്കാരിനെ അക്കൗണ്ടബിൾ ആക്കാനുമായി ഒരു സ്വതന്ത്ര യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെട്ടാണ് സിജെപി രംഗത്തെത്തിയത്.

'പാറ്റ' പ്രതിഷേധവും ലക്ഷക്കണക്കിന് ഫോളോവേഴ്സും

മെയ് 21 നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ യഥാർഥ എക്സ് ഹാൻഡിൽ ഇന്ത്യയിൽ ബ്ളോക്ക് ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ടുമായി ഇവർ വീണ്ടും രംഗത്തെത്തി. നിലവിൽ ഈ പുതിയ അക്കൗണ്ടിന് രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുണ്ട്. വ്യവസ്ഥിതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് ഇവർ പാറ്റ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയും പ്രതിഷേധവും

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വ്യവസ്ഥാപിത പരാജയങ്ങൾക്കെതിരെയും നീറ്റ് യുജി 2026 ചോദ്യപ്പേപർ ചോർച്ചയ്ക്കെതിരെയും സിജെപി അടുത്തടെ ശക്തമായ ഡിജിറ്റൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത് എന്നത് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപത്തിന് കാരണമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News