ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിൽ ഔദ്യോഗിക-വിമത വിഭാഗങ്ങൾ തമ്മിലുള്ള പോര് തെരുവിലേക്ക്.
Idukki , 28 മെയ് (H.S.) ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിൽ ഔദ്യോഗിക-വിമത വിഭാഗങ്ങൾ തമ്മിലുള്ള പോര് തെരുവിലേക്ക്. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ്റെ പേര് ദുരുപയോഗം ചെയ്ത് നായർ സർവീസ് സൊസൈറ്റിയുടെയോ അതിൻ്റെ പോഷക സംഘടനകളുടെയോ നേതാക്കളെയും പ്രവർത്തകരെയും അപമാനിക്കാൻ
IDUKKI HIGH RANGE NSS UNION


Idukki , 28 മെയ് (H.S.)

ഹൈറേഞ്ച് എൻഎസ്എസ് യൂണിയനിൽ ഔദ്യോഗിക-വിമത വിഭാഗങ്ങൾ തമ്മിലുള്ള പോര് തെരുവിലേക്ക്. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ്റെ പേര് ദുരുപയോഗം ചെയ്ത് നായർ സർവീസ് സൊസൈറ്റിയുടെയോ അതിൻ്റെ പോഷക സംഘടനകളുടെയോ നേതാക്കളെയും പ്രവർത്തകരെയും അപമാനിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഔദ്യോഗിക ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

സംഘടനയ്ക്കുള്ളിൽ ചേരിതിരിവുണ്ടാക്കാനും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും മറ്റ് സംസ്ഥാന നേതാക്കളെയും പരസ്യമായി അധിക്ഷേപിക്കാനും ചില ആളുകൾ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക പക്ഷത്തിൻ്റെ അടിയന്തര പ്രതികരണം.

വിമത നീക്കങ്ങൾക്ക് പിന്നിൽ മുൻ ഭാരവാഹിയെന്ന് ആക്ഷേപം

നാല് വർഷം മുമ്പ് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഒരു വ്യക്തിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഏതാനും ചിലരുമാണ് ഈ വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിലെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.

2022-ൽ ഹൈറേഞ്ച് യൂണിയൻ്റെ ഭരണം രജിസ്ട്രാർ ഏറ്റെടുക്കുകയും തുടർന്ന് യൂണിയൻ്റെ ദൈനംദിന ഭരണ നിർവ്വഹണത്തിനായി 11 അംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ സമിതി സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളിൽ കരയോഗങ്ങളുടെയും സാധാരണക്കാരായ അംഗങ്ങളുടെയും പങ്കാളിത്തം വൻതോതിൽ വർദ്ധിച്ചുവരികയാണ്. ഇതിൽ നിരാശപൂണ്ടാണ് മുൻ പ്രസിഡൻ്റും കൂട്ടരും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. - ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടി.

വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വിമത വിഭാഗത്തിൻ്റെ ശ്രമം. ഹൈറേഞ്ച് എൻഎസ്എസ് യൂണിയന് നിലവിൽ 'പ്രസിഡൻ്റ്' എന്നൊരു പദവി ഇല്ലെന്നും മറിച്ച് 'യൂണിയൻ ചെയർമാൻ' സ്ഥാനമാണുള്ളതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംഘടനയുടെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ചുകൊണ്ടാണ് മുൻ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ്റെ പേരിൽ ഇനിമേൽ ഇത്തരം സമാന്തര പരിപാടികളോ ഔദ്യോഗിക വിരുദ്ധ നീക്കങ്ങളോ നടത്താൻ അനുവദിക്കില്ലെന്നും, ഇതിനെതിരെ നിയമപരമായും സംഘടനാപരമായും ശക്തമായ പ്രതിരോധം തീർക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.നെടുംകണ്ടത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ, സെക്രട്ടറി പി.ടി. അജയൻ നായർ എന്നിവർ ചേർന്ന് നിലപാടുകൾ വിശദീകരിച്ചു.

യൂണിയൻ ഭാരവാഹികൾ, വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാ അംഗങ്ങൾ, താലൂക്ക് ആധ്യാത്മിക പഠനകേന്ദ്രം കോ-ഓർഡിനേറ്റർമാർ, താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയ പ്രമുഖരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സമുദായത്തിൻ്റെ ഐക്യം തകർക്കാൻ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ഔദ്യോഗിക സമിതി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News