പാണക്കാടെത്തി സാദിഖലി തങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
Ernakulam , 28 മെയ് (H.S.) പാണക്കാടെത്തി സാദിഖലി തങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ എറണാകുളം ദേശത്തെ വീട്ടില് നിന്നാണ് മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎല്എമാരായ വി എസ് ജോയ്, കെ പി നൗഷാദലി എന്നിവര്ക്കൊപ്പമാണ് മുഖ്യമന്ത്രി
V D Satheeshan


Ernakulam , 28 മെയ് (H.S.)

പാണക്കാടെത്തി സാദിഖലി തങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ എറണാകുളം ദേശത്തെ വീട്ടില് നിന്നാണ് മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎല്എമാരായ വി എസ് ജോയ്, കെ പി നൗഷാദലി എന്നിവര്ക്കൊപ്പമാണ് മുഖ്യമന്ത്രി പാണക്കാട്ട് എത്തിയത്. പാണക്കാട് തറവാട്ടിലെത്തി സാദിഖലി തങ്ങള്ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും മറ്റ് നേതാക്കള്ക്കും ഒപ്പമാണ് വി ഡി സതീശന് പ്രഭാത ഭക്ഷണം കഴിച്ചത്. എല്ലാ ജനവിഭാഗങ്ങളും ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തു ചേരാനുള്ള സാഹചര്യം കേരളത്തില് ഉണ്ടാകണം.

ഇനിയുള്ള നാളുകളില് അത്തരം ഐക്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇഡി റെയ്ഡിലും ഇ ഡി സംഘത്തിനും നേരെയുണ്ടായ ആക്രമണത്തിലും സുരക്ഷാ വീഴ്ചയിലുമൊക്കെ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമ പ്രവര്ത്തകര് നിരന്തരം തേടിയെങ്കിലും പ്രതികരിക്കാതെ മടങ്ങുകയായിരുന്നു. പാണക്കാട്ടെ ഹ്രസ്വ കൂടിക്കാഴ്ചയ്ക്കും പ്രഭാത വിരുന്നിനും ശേഷം മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയി.

മുഖ്യമന്ത്രിയെ സ്വീകരിക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് സ്വാഭാവിക സന്ദര്ശനം മാത്രമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എല്ലാവര്ക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളേയും ആദരിക്കാനും കൂടിയുള്ള കടമ പൗരന്മാര്ക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി റെയ്ഡിനെക്കുറിച്ചും സിഎം ആര് എല്ലില് നിന്ന് മാസപ്പടി കൈപ്പറ്റിയ മറ്റ് നേതാക്കളിലേക്കും അന്വേഷണം നീളുന്നതിനെപ്പറ്റിയുമുള്ള ചോദ്യങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ഇഡി റെയ്ഡിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ

സിഎംഎൽ എംഡി കർത്തയെ രക്ഷിക്കാൻ വേണ്ടിയാണ് ഇന്നലെ നടത്തിയ അക്രമ സംഭവങ്ങളെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ ബാങ്ക് അക്കൗണ്ടിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൻ്റെ പൂർണവിവരം തനിക്കറിയാമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജൻസിയെ അക്രമിച്ച് കേസ് ഇല്ലാതാക്കാൻ കഴിയില്ല. ഇന്നലെ പന്ത്രോണ്ടോളം സ്ഥലങ്ങളിലായി നടത്തിയ ഇഡി റെയ്ഡിൽ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിൻ്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

കേരള പൊലീസിനെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന വാദത്തിന് പ്രസക്തിയില്ല. റെയ്ഡ് തുടങ്ങി ഏഴ്, എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് പല ഇടങ്ങളിലായി ഡിവൈഎഫ്ഐ യെ മുൻനിർത്തി ആക്രമണങ്ങൾ അഴിച്ചുവിട്ടത്. എന്തുകൊണ്ട് ഇതിനെ തടയാൻ ശ്രമിച്ചില്ലെന്നും, കെ സുരേന്ദ്രൻ ചോദിച്ചു. എം വി ഗോവിന്ദൻ അടക്കമുള്ള സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ് സർക്കാർ കേസെടുക്കുന്നില്ല. ഇത് സി എം ആർ എൽ കർത്തയിൽ നിന്ന് കൈക്കൂലി വാങ്ങിയത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News