കാലവർഷ പ്രഖ്യാപനം വൈകിയേക്കും.ജൂൺ ആദ്യം സാധ്യത.
Thiruvanathapuram, 28 മെയ് (H.S.) കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെ കാലവർഷം പ്രഖ്യാപനം നീളാൻ സാധ്യത. നിലവിലെ ചക്രവാതചുഴി കേരള തീരത്തേക്കുള്ള പടിഞ്ഞാറൻ കാറ്റിനെ തടസപ്പെടുത്തുന്നു. (കാലവർഷം ഔദ്യോഗികമായി പ
rain


Thiruvanathapuram, 28 മെയ് (H.S.)

കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടതോടെ കാലവർഷം പ്രഖ്യാപനം നീളാൻ സാധ്യത. നിലവിലെ ചക്രവാതചുഴി കേരള തീരത്തേക്കുള്ള പടിഞ്ഞാറൻ കാറ്റിനെ തടസപ്പെടുത്തുന്നു.

(കാലവർഷം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നിലവിലെ പ്രധാന തടസ്സം 4കിലോമീറ്റർ വരെ ഉയരത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കാത്തത് കൊണ്ടാണ് )

അടുത്ത 2 ദിവസത്തിനുള്ളിൽ ചുഴി ദുർബലമായേക്കും. തുടർന്ന് ബംഗാൾ ഉൾകടലിലും ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത അതോടൊപ്പം പടിഞ്ഞാറൻ പാസഫിക് സമുദ്രത്തിലും ന്യുന മർദ്ദ ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂല സാഹചര്യം വരുന്നതോടെ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുകയും ജൂൺ 1 മുതൽ മഴയിൽ ചെറിയ വർധനവ് പ്രതീക്ഷിക്കുന്നു.

ജൂൺ 2-3ഓട് കൂടി കാലാവർഷം പ്രഖ്യാപിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും അനുകൂലമായേക്കും

ജൂൺ 3-4 ഓട് കൂടി കേരളം മുഴുവൻ കാലവർഷം ശക്തി പ്രാപിക്കാൻ സാധ്യത.

അത് വരെ നിലവിൽ ലഭിക്കുന്ന മഴ , വെയിൽ കൂടിയും കുറഞ്ഞും തുടർന്നേക്കും.

---------------

Hindusthan Samachar / Sreejith S


Latest News