കാലവർഷത്തിനായുള്ള കാത്തിരിപ്പ് തുടരും കാലവർഷം എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഇന്ന് നടന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വാർത്ത സമ്മേളനത്തിലും അധികൃതര് അറിയിച്ചു
Kasaragod , 29 മെയ് (H.S.) കാലവർഷത്തിനായുള്ള കാത്തിരിപ്പ് തുടരും കാലവർഷം എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഇന്ന് നടന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വാർത്ത സമ്മേളനത്തിലും അധികൃതര് അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ എത്താൻ സാധ്യത എന്നാണ് ഔദ്
Weather update


Kasaragod , 29 മെയ് (H.S.)

കാലവർഷത്തിനായുള്ള കാത്തിരിപ്പ് തുടരും കാലവർഷം എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഇന്ന് നടന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വാർത്ത സമ്മേളനത്തിലും അധികൃതര് അറിയിച്ചു. ഏഴ് ദിവസത്തിനുള്ളിൽ എത്താൻ സാധ്യത എന്നാണ് ഔദ്യോഗിക വിശദീകരണം. അതേ സമയം രാജ്യത്ത് കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ ആവർത്തിച്ചു.

സാധാരണയേക്കാൾ കുറഞ്ഞ മഴയ്ക്കാണ് സാധ്യത. രാജ്യത്താകെ ഈ മൺസൂൺ കാലയളവിൽ ലഭിക്കാൻ സാധ്യതയുള്ള മഴ സാധാരണ ലഭിക്കാറുള്ളതിൻ്റെ (LPA) 90% മാത്രമായിരിക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പസഫിക് സമുദ്രത്തിൽ 'എൽ നിനോ' പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യയ കാണുന്നുണ്ട്.

മൺസൂൺ കാലയളവിൽ എൽ നിനോ പ്രതിഭാസം ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ സൂചനകള്. ഇത് മഴ കുറയാൻ ഒരു കാരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' നിലവിൽ സാധാരണ (Neutral) അവസ്ഥയിലാണ്. മൺസൂൺ കാലത്തുടനീളം ഇത് ഇതേപടി തുടരാനാണ് സാധ്യത.

ഉഷ്ണ തരംഗവും കടലിലെ പ്രതിഭാസങ്ങളും

ജൂൺ മാസത്തിൽ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും മഹാരാഷ്ട്ര, തെലങ്കാന, ഹിമാചൽ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ദിവസം ഉഷ്ണതരംഗം ഉണ്ടായേക്കാം. എന്നാൽ രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ കുറവായിരിക്കും.

വേനൽ മഴ കൂടുതൽ

നേരത്തെ മെയ് 26 നു കാലവർഷം എത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാലാവസ്ഥ മാറ്റം കാരണം വൈകുകയിരുന്നു. മെയ് 21 മുതൽ 27 വരെയുള്ള കണക്ക് പരിശോധിക്കുമ്പോൾ കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ 60%മുകളിൽ വേനൽ മഴ ലഭിച്ചിട്ടുണ്ട്. എറണാകുളത്തും 20% കൂടുതൽ മഴ ലഭിച്ചു. ഇന്ന് ആറു ജില്ലകളിൽ യെലോ അലെർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ് യെല്ലോ അലെർട്ട്. ശക്തമായ മഴക്കുള്ള സാധ്യത ആണ് പ്രവചിക്കുന്നത്.

പ്രവചനങ്ങൾ

2020ൽ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നാണ് പ്രവചനം എങ്കിലും ജൂൺ ഒന്നിന് തന്നെ കാലവർഷമെത്തി. 2021ൽ മെയ് 31ന് കാലവർഷം എത്തും എന്ന് പ്രവചനം ഉണ്ടായെങ്കിലും ജൂൺ 3 ലാണ് കാലവർഷം എത്തിയത്. 2022ൽ മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും 29 ഓടെയാണ് കാലവർഷം കേരളത്തിൽ എത്തിയത്. 2023ൽ ജൂൺ നാലിന് കാലവർഷം എത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്. 2024 മെയ് 31ന് കാലവർഷം എത്തുമെന്ന് പ്രവചിച്ചെങ്കിലും മുപ്പതിന് കാലവർഷമെത്തി. 2025 മെയ് 27ന് കാലവർഷം എത്തുമെന്ന് പ്രവചനം ഉണ്ടായെങ്കിലും മെയ് 24ന് തന്നെ കേരളത്തിൽ കാലവർഷം എത്തി 16 വർഷത്തെ ഇടവേളക്ക് ശേഷം ആയിരുന്നു ഇത്രയും നേരത്തെ കാലവർഷം കേരളത്തിൽ എത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News