കേരളത്തെ ഞെട്ടിച്ച പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ സാക്ഷി മൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര.
Palakkad , 29 മെയ് (H.S.) കേരളത്തെ ഞെട്ടിച്ച പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ സാക്ഷി മൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ച
Nenmmara murder case


Palakkad , 29 മെയ് (H.S.)

കേരളത്തെ ഞെട്ടിച്ച പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ സാക്ഷി മൊഴികൾ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് കണ്ടു എന്നതുൾപ്പെടെയുള്ള എല്ലാ മൊഴികളും പ്രതി നിഷേധിച്ചിട്ടുണ്ട്. 2025 ജനുവരി 27 ന് നടന്ന നെന്മാറ ഇരട്ടക്കൊല കേസിലെ അന്തിമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. 2025 ജനുവരി 27 ന് ആയിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതി ചെന്താമരയെ മൊഴികൾ വായിച്ചു കേൾപ്പിച്ചതാണ്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്. 46 സാക്ഷികളുടെ മൊഴി വായിച്ചു കേൾപ്പിച്ചതിന് ശേഷം ആ മൊഴികളിൽ ചെന്താമരയുടെ വിശദീകരണം എന്താണെന്നാണ് കോടതി ആരാഞ്ഞു. മൊഴിയിൽ പറയുന്നതൊന്നും സത്യമല്ലെന്നായിരുന്നു ചെന്താമരയുടെ വാദം. നാലുമാസത്തിലേറെയായി തുടർന്നു വന്നിരുന്ന സാക്ഷികളുടെ വിസ്താരമാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്.

2019ൽ സുധാകരൻ്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തി. ഈ കേസിൽ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിൻ്റെ വിചാരണ ആരംഭിച്ചത്. 2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, ഇദ്ദേഹത്തിൻ്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായി.

കൊല്ലപ്പെട്ട സുധാകരൻ്റെ കുടുംബവുമായി പ്രതിക്ക് മുൻപും ശത്രുതയുണ്ടായിരുന്നു. 2019-ൽ സുധാകരൻ്റെ ഭാര്യ സജിതയെയും പ്രതിയായ ചെന്താമര കൊലപ്പെടുത്തിയിരുന്നു. സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ ഇരട്ടക്കൊലപാതക കേസിൻ്റെ വിചാരണ നടപടികൾ കോടതിയിൽ ആരംഭിച്ചത്. നാല് മാസത്തിലേറെ നീണ്ടുനിന്ന കൃത്യമായ കോടതി നടപടികൾക്കൊടുവിലാണ് സാക്ഷി വിസ്താരം പൂർത്തിയാക്കി പ്രതിയുടെ അന്തിമ വിചാരണയിലേക്ക് കോടതി കടക്കുന്നത്.

ജാമ്യത്തിലിറങ്ങി പിന്നെയും കൊലപാതകംഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം അയൽവാസിയായ സജിതയാണെന്ന് ആരോപിച്ചാണ് ചെന്താമര നിഷ്ഠൂര കൊലപാതകം നടത്തിയത്. 2019 ഓഗസ്റ്റ് 31ന് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തി.

പൊലീസിൻ്റെ അശ്രദ്ധക്കുറവും കെടുകാര്യസ്ഥതയുമാണ് കൊലപാതകത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ചെന്താമരയെ കോടതിയിൽ നിന്ന് പുറത്തിറക്കിയശേഷമാണ് സജിതയുടെ മക്കളും സഹോദരിയുമടക്കമുള്ള വീട്ടുകാർ പുറത്തിറങ്ങിയത്. പ്രതി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും പറഞ്ഞ് പരമാവധി ശിക്ഷ നൽകണമെന്ന് അവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യ, മകൾ, മകളുടെ ഭർത്താവായ പൊലീസ് മരുമകൻ, ഭാര്യാസഹോദരൻ, പ്രദേശവാസികളായ മറ്റ് മൂന്ന് സ്ത്രീകൾ എന്നിവരേയും ഇയാൾ കൊല ചെയ്യാൻ പദ്ധതിയിട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News