ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം പുതുക്കി നല്കി; ഇടപെട്ടത് പിണറായി വിജയന്
Thiruvanathapuram, 29 മെയ് (H.S.) ബിനേഷ് കോടിയേരിയുടെ സിപിഎം അംഗത്വം പുതുക്കി നല്‍കി. മൂന്നു വര്‍ഷമായി അംഗത്വം പുതുക്കണം എന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി കാത്തിരിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍. എന്നാല്‍ തിരുവനന്തപുരം ജി
bineesh kodiyeri


Thiruvanathapuram, 29 മെയ് (H.S.)

ബിനേഷ് കോടിയേരിയുടെ സിപിഎം അംഗത്വം പുതുക്കി നല്‍കി. മൂന്നു വര്‍ഷമായി അംഗത്വം പുതുക്കണം എന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കി കാത്തിരിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍. എന്നാല്‍ തിരുവനന്തപുരം ജില്ലാസെക്രട്ടറി ഇക്കാര്യം ഉന്നയിച്ച് നാലു തവണ സംസ്ഥാന സമിതിക്ക് കത്ത് നല്‍കിയെങ്കിലും തീരുമാനം ഉണ്ടായില്ല. ഇപ്പോള്‍ പിണറായി വിജയന്‍ ഇടപെട്ടാണ് അംഗത്വം പുതുക്കി നല്‍കിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിണറായി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം പിണറായിയുടെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധിക്കാന്‍ ബിനീഷ് മുന്നിലുണ്ടായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം തകര്‍ക്കാനും തടയാനും പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ തടയാനാണ് ബിനീഷ് ശ്രമിച്ചത്. പിന്നാലെയാണ് അംഗത്വം പുതുക്കാനുള്ള തീരുമാനം ഉണ്ടായതും.

2020ല്‍ ലഹരികേസില്‍ അറസ്റ്റിലായതോടെയാണ് ബിനീഷ് കോടിയേരിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കിയത്. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരി ഇ.ഡിയുടെ പിടിയിലാകുന്നത്. 2023 ല്‍് കേസില്‍ നിന്ന് പൂര്‍ണമായും കുറ്റവിമുക്തനായി. ഇതിനു പിന്നാലെയാണ് അംഗത്വം പുതുക്കണം എന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയെ സമീപിച്ചത്. എസ്എഫ്ഐയുടെ സമരമുഖങ്ങളില്‍ സജീവമായിരുന്ന ബിനീഷിന് 2001ലാണ് സിപിഎം അംഗത്വം ലഭിക്കുന്നത്. എകെജി സെന്റര്‍ ബ്രാഞ്ചിലായിരുന്നു അംഗത്വമുണ്ടായിരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News