Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം നടത്തി സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. നയപ്രഖ്യാപനം നടത്താനായി എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പം പൊലീസ് മേധാവി നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും ്അടക്കം ഗവര്‍ണറെ സ്വീകരിച്ച് സീറ്റിലേക്ക് ആനയിക്കുമ്പോഴാണ് ഡിജിപിയും സഭയ്ക്കുള്ളിലേക്ക് കയറിയത്. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്കും പോയി.
നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാന്‍ ഡിജിപിക്ക് അനുമതിയില്ല. ഈ ചട്ടലംഘനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് പതിവില്ലാത്ത കീഴ്വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കര്‍ മറുപടിയില്‍ പറഞ്ഞു.
വിവാദമായതോടെ ഡിജിപി സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചു. സഭയ്ക്കുള്ളില്‍ പ്രവേശിച്ചത് അബന്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് ഡിജിപി അറിയിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S