മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസ്
Thiruvanathapuram, 29 മെയ് (H.S.) തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിലേക്കാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സാധാരണ നയിപ്രഖ്യാപന ദിനത്തിൽ അതിനുമുമ്പ് മാധ്യമങ്ങൾ മുഖ്യമന്ത്രിയി
satheesan


Thiruvanathapuram, 29 മെയ് (H.S.)

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശൻ്റെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിലേക്കാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

സാധാരണ നയിപ്രഖ്യാപന ദിനത്തിൽ അതിനുമുമ്പ് മാധ്യമങ്ങൾ മുഖ്യമന്ത്രിയിൽ നിന്നും നിലപാടുകൾ ചോദിച്ചറിയാൻ എത്തുക പതിവാണ്. ഇതനുസരിച്ച് പ്രതികരണം ആരായാൻ എത്തിയ മാധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് മുഖ്യ മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം.

അതെ സമയം സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻറെ വാടകവീട്ടിലെ വീഡിയോ സംബന്ധിച്ച് ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ വച്ചും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത്.ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് ഔദ്യോഗിക വസതിയിൽ വിലക്ക് ഏർപ്പെടുത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News