Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 മെയ് (H.S.)
പതിനാറാം നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടങ്ങാന്‍ സാധ്യത. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രം ആലപിച്ച് നടപടികള്‍ തുടങ്ങിയതാണ് വിവാദമായിരിക്കുന്നത്. ലോക്ഭവന്റെ നിര്‍ദ്ദേശം പാടെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സഭയിലെത്തിയതിന് പിന്നാലെ വന്ദേഭാരതം ബാന്‍ഡ് സംഘം വായിക്കാന്‍ തുടങ്ങി. എന്നാല്‍ നാടകീയമായി ആദ്യ ഭാഗം മാത്രം വായിച്ച് അവസാനിപ്പിച്ചു. പിന്നാലെ ദേശിയഗാനവും സംഘം വായിച്ചു. പിന്നാലെ ഗവര്‍ണര്‍ പ്രസംഗം തുടങ്ങി.
മുഖ്യമന്ത്രി വിഡി സതീശനാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇന്നലെ തന്നെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേഭാരത് മുഴുവന്‍ ആലപിച്ചത് വിവാദമായിരുന്നു. രാഷ്ട്രീയമായി സംഘപരിവാറിന് കീഴടങ്ങുന്ന സര്‍ക്കാര്‍ എന്ന പ്രതിപക്ഷ വിമര്‍ശനം ഉയരാനുള്‌ല സാധ്യതയാണ് മുഖ്യമന്ത്രി അടച്ചത്.
ഈ വിഷയത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. വന്ദേഭാരതത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയോ പരസ്യ നിലപാട് സ്വീകരിക്കുകയോ ചെയ്യാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അത് പുതിയ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആദ്യ പോരാട്ടത്തിന് വഴിവെക്കും.
ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് നിലവിലുള്ളതുപോലെ തന്നെ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും ഔദ്യോഗിക പ്രോട്ടോക്കോളും കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്.
ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരവും ജനഗണമനയും ഒന്നിച്ച് ആലപിക്കണം. ആദ്യം വന്ദേമാതരം വേണം ആലപിക്കാവൂ. ഇതിനു ശേഷമേ ജനഗണമന പാടാന്‍ പാടുള്ളൂ എന്ന് പ്രോട്ടോക്കോളില്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല, ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപത്തിലുള്ള ആറ് ചരണങ്ങളും ആലപിക്കണമെന്നും പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S