Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 മെയ് (H.S.)
തിരുവനന്തപുരം :പാലോട് കള്ളിപ്പാറയിൽ നാലുപേർ അടങ്ങുന്ന സംഘം ക്ഷേത്രത്തിൽ അക്രമംനടത്തി.
ഇന്ന് വൈകിട്ടോടെയാണ് സംഭവം.
ഈ സംഘം കള്ളിപ്പാറ ആയിരവല്ലി ഭദ്രകാളി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നാഷനഷ്ടം വരുത്തുകയായിരുന്നു
പ്രധാന വിഗ്രഹത്തിനും, കെടാവിളകിനും സുരക്ഷക്കായി ഒരുക്കിയിട്ടുള്ള ഹാൻഡ്രേലിനും നാശനഷ്ടം ഉണ്ടായതായും സംഘത്തിൽ ഉണ്ടായിരുന്നവരിൽ പ്ലാവറ ഭാഗത്ത് ഉള്ളവരും ഉണ്ടായിരുന്നതായും, ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പാലോട് പോലീസ് സ്ഥലത്തെത്തി അക്രമികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവം അറിഞ്ഞ് അനവധി ജനങ്ങൾ ക്ഷേത്രത്തിലും പാലോട് പോലീസ് സ്റ്റേഷനിലും എത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S